ബോളിവുഡിലെ താരങ്ങളായ കരീന കപൂറും സെയ്ഫ് അലിഖാനും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ഇവരുടെ മകന്‍ തൈമൂറിന്റെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. മകന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാണ് കരീനയും സെയ്ഫും. തൈമൂറിനെ നോക്കുന്ന ആയക്ക്ക് മാസം ലക്ഷങ്ങളാണ് കരീന ശമ്പളമായി നല്‍കുന്നത്. എന്നാൽ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കരീനയുടെ ആസ്തിയെക്കുറിച്ചാണ്. സൂം എന്റര്‍ടെയിന്‍മെന്റ് പുറത്ത് വിട്ടകണക്കുകളില്‍ മാസം ഒന്നര കോടി രൂപ പ്രതിഫലമായി കരിനയ്ക്ക് ലഭിക്കുന്നുണ്ടെന്ന് പറയുന്നു. നടി സമ്പാദിക്കുന്നത് സിനിമകള്‍, പരസ്യങ്ങള്‍, ഫോട്ടോഷൂട്ടുകള്‍ തുടങ്ങി പല മേഖലയില്‍ നിന്നുമാണ്. ഏകദേശം 440 കോടിയോളം ആസ്ദി കരീനയ്ക്ക് ഇപ്പോഴുണ്ടെന്നാണ് വിവരം.
ഭര്‍ത്താവ് സെയിഫ് അലി ഖാന്റെയും മക്കളുടെയും കൂടെ കരീന ബാന്ദ്രയിലെ പുതിയ വീട്ടിലാണ് താമസിക്കുന്നത്. നാല്‌നിലയുള്ള പുതിയ വസതി മുന്‍പ് കരീന താമസിച്ചിരുന്ന ഫോര്‍ച്യൂണ്‍ ഹൈറ്റ്സ് എന്ന വീടിന് സമീപമാണ്. ഏകദേശം 55 കോടി രൂപയാണ് കരീന കപൂര്‍ ഖാന്റെ മുംബൈയിലെ വീടിന് വില. ജിസ്റ്റാര്‍ഡ് എന്ന വീടിന് 33 കോടി രൂപയാണ് വില.
കരീനയുടെ ഗാരേജില്‍ ഇത് കൂടാതെ വില കൂടിയ നിരവധി കാറുകളും ഉണ്ട്. 1.40 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസ്, 2.32 കോടിയുടെ ലെക്സസ് എല്‍എക്സ് 470, ഔഡി ക്യൂ 7, തുടങ്ങി ആഡംബര കാറുകളുടെ നിരവധി കളക്ഷന്‍ നടിയ്ക്കുണ്ട്. രാജ്യത്ത് ഉയര്‍ന്ന ശമ്പളം വാങ്ങുന്ന താരകുടുംബമായി ഒപ്പം ഭര്‍ത്താവ് സെയിഫ് അലി ഖാന്റെ പ്രതിഫലം കൂടി നോക്കുകയാണെങ്കില്‍ കരീനയുടേത് മാറും.