Latest News

ചതുരാകൃതിയിലുള്ള കരീന കപൂറിന്റെ ചെരുപ്പ് കാണുന്ന പോലെ അത്ര സിമ്പിളല്ല; ഫാഷൻ ലോകത്ത് ശ്രദ്ധ നേടി താരത്തിന്റെ മഞ്ഞ നിറത്തിലുള്ള ചെരുപ്പ്; വില കേട്ട് ഞെട്ടലിൽ ആരാധകർ

Malayalilife
ചതുരാകൃതിയിലുള്ള കരീന കപൂറിന്റെ ചെരുപ്പ് കാണുന്ന പോലെ അത്ര സിമ്പിളല്ല; ഫാഷൻ ലോകത്ത്  ശ്രദ്ധ നേടി താരത്തിന്റെ മഞ്ഞ നിറത്തിലുള്ള  ചെരുപ്പ്;  വില കേട്ട് ഞെട്ടലിൽ ആരാധകർ

ബോളിവുഡിലെ ശ്രദ്ധേയായ താരമാണ് കരീന കപൂർ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ തരംഗം നേടുന്നത്  കരീനയുടെ ചെരുപ്പാണ്. കാണുന്നത് പോലെ അത്ര സിമ്പിളല്ല കരീനയുടെ ചെരുപ്പ് എന്ന് പറയുന്നത്. 

താരത്തിന്റെ ബോളിവുഡിലേക്ക്  രംഗപ്രവേശനം  ഫാഷൻ സങ്കൽപം മാറി മറിഞ്ഞ വേളയിലായിരുന്നു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു പ്രേക്ഷകർക്കായി താരം സമ്മാനിച്ചിരിക്കുന്നത്.  സോഷ്യൽ  മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ ചെരുപ്പാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. 

വ്യത്യസ്തമായ ഈ ചെരിപ്പ് ധരിച്ച്  കരീന വീട്ടില്‍ നടത്തിയ ഹാലോവീൻ പാർട്ടിയിലാണ് പ്രത്യക്ഷപ്പെട്ടത്. ഇറ്റാലിയൻ ആഡംബര ബ്രാൻ‍ഡ് ബോറ്റേഗ വെനറ്റയില്‍ നിന്നുള്ള ചെരിപ്പാണിത്.  കരീന അണിഞ്ഞിരിക്കുന്നത് ഇളം മഞ്ഞനിറത്തിലുള്ള ചെരുപ്പായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ചതുരാകൃതിയിലുള്ള കരീനയുടെ ചെരുപ്പ്  വൈറലായിട്ടുണ്ട്. 1430 അമേരിക്കൻ ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 1,06,600) ആണ് ചെരുപ്പിന്റെ വില.

 നടിയുടെ ഡ്രസ്സും ഫാഷൻ ലോകത്ത് ചെരുപ്പ് പോലെ തന്നെ ചർച്ചയായിട്ടുണ്ട്.  താരത്തിന്റ വേഷം എന്ന് പറയുന്നത് ശ്രുതി സാഞ്ചെട്ടി ഡിസൈൻ ചെയ്ത ഗ്രേ നിറത്തിലുള്ള ഡ്രസ്സായിരുന്നു.  നടി ചിത്രത്തിൽ അതിമനോഹരിയായിട്ടായിരുന്നു പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയായിരുന്നു കരീനയുടെ പുതിയ ലുക്ക്  ഏറ്റെടുത്തതും. അതേസമയം  കരീനയുടെ കുടുംബത്തിലേയ്ക്ക് ഉടൻ തന്നെ പുതിയ അതിഥി എത്തുന്ന സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ. 

 കരീനയും സെയ്ഫും മറ്റൊരു വീട്ടിലേയ്ക്ക് രണ്ടാമതും കുഞ്ഞ് ജനിക്കുന്നതിനെ തുടർന്ന് താമസം മാറാൻ തയ്യാറെടുക്കുകയാണ്.  താരകുടുംബം വലിയ വീട്ടിലേയ്ക്ക് കുടുംബം വലുതാകുന്നതിനെ തുടർന്നാണ് താമസം മാറുന്നത്.  താരങ്ങൾ മാറുന്നത് കുറെ മുറികളുള്ള വലിയ വീട്ടിലേയ്ക്കാണ്. കുറച്ച് മാസങ്ങൾ കഴിയുമ്പോൾ തൈമൂറിന് കൂട്ടായി പുതിയ അതിഥി വീട്ടിലേയ്ക്ക് എത്തുകയും ചെയ്‌തിരുന്നു. നടി പ്രേക്ഷകരുമായി ഭർത്താവ് സെയ്ഫ് അലിഖാന്റെ പിറന്നാൾ ദിവസമായിരുന്നു അമ്മയാകാൻ പോകുന്ന വിവരം  പങ്കുവെച്ചത്.

Actress kareena kapoor new chappal goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES