Latest News

തനിക്ക് ജീവിതത്തിൽ കേൾക്കേണ്ടി വന്ന എറ്റവും വലിയ ചോദ്യം ഇതായിരുന്നു; മനസ്സ് തുറന്ന് നടി ആശ ശരത്ത്

Malayalilife
 തനിക്ക് ജീവിതത്തിൽ കേൾക്കേണ്ടി വന്ന എറ്റവും വലിയ ചോദ്യം ഇതായിരുന്നു; മനസ്സ് തുറന്ന് നടി ആശ ശരത്ത്

മിനി സ്ക്രീനിലൂടെ അഭിനയ മേഖലയിലേക്ക്  ചുവട് വച്ച താരമാണ് ആശ ശരത്ത്. തുടർന്നായിരുന്നു സിനിമയിലേക്ക് ഉള്ള താരത്തിന്റെ ചേക്കേറ്റവും. തുടർന്ന്  നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഒരു അഭിനേത്രി എന്നതോടൊപ്പം തന്നെ മികച്ച ഒരു നർത്തകി കൂടിയാണ് താൻ എന്ന് ആശ ഏവരെയും ഞെട്ടിച്ചിട്ടുമുണ്ട്. ആശയുടെ പാത പിന്തുടർന്ന് കൊണ്ട് മകൾ ഉത്തരയും അഭിനയ മേഖലയിലേക്ക് ചുവട് വച്ചിരുന്നു. എന്നാൽ ഇപ്പോൾ ജിത്തു ജോസഫിന്റെ ദൃശ്യത്തിൽ പൊലീസുകാരിയായി എത്തിയ ആശയ്ക്ക് ജീവിതത്തിൽ കേൾക്കേണ്ടി വന്ന എറ്റവും വലിയ ചോദ്യത്തെപ്പറ്റി  ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞാ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. 

തനിക്ക് ജീവിതത്തിൽ കേൾക്കേണ്ടി വന്ന എറ്റവും വലിയ ചോദ്യം ദൃശ്യം ഹിറ്റായശേഷമായിരുന്നു. ദൃശ്യത്തിൽ മോഹൻലാലിനെ തല്ലിയതിനെപ്പറ്റിയാണ് എല്ലാവരും ചോദിക്കുന്നത്. ശരിക്കും തല്ലിയാരുന്നോ, അടി കൊടുത്തോ, എന്ന് ഒക്കെയാണ്. ശരിക്കും അടി കിട്ടിയിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ കെെയ്യിൽ നിന്നും തിരിച്ച് കിട്ടിയേനെ എന്ന് പറഞ്ഞവർ വരെയുണ്ട്.  ശരിക്കും താൻ തല്ലിയില്ല. അദ്ദേഹം ടെെമിങ്ങിന്റെ രാജാവാണ്. അതുകൊണ്ട് തന്നെ അങ്ങനെ തല്ലേണ്ട അവസ്ഥ വന്നില്ലെന്നും ആശാ ശരത്ത് പറഞ്ഞു.

പിന്നെ ചിലർ ജോർജുകുട്ടിക്ക് ഒരു തല്ലിന്റെ കുറവ് ഉണ്ടായിരുന്നെന്നും, അവരുടെ മകനെ കൊന്നിട്ടല്ലെ തല്ലിയതെന്നും ഒക്കെ സമാധാനിപ്പിക്കാൻ വേണ്ടി ചിലർ പറയുമായിരുന്നെന്നും ആശാ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. മക്കൾ ആശയ്ക്ക് നൽകിയ പിറന്നാൾ സമ്മാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Actress asha sarath words about a question in her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES