Latest News

ഇവരുടെയൊക്കെ ഡെഡിക്കേഷന് മുന്‍പില്‍ നമ്മളൊന്നും ഒന്നുമല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്;മനസ്സ് തുറന്ന് നടി ആശ ശരത്

Malayalilife
ഇവരുടെയൊക്കെ ഡെഡിക്കേഷന് മുന്‍പില്‍ നമ്മളൊന്നും ഒന്നുമല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്;മനസ്സ് തുറന്ന് നടി ആശ ശരത്

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആശ ശരത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ആശ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് സീരിയലിലൂടെയാണ്.  മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങി സൂപ്പര്‍ താരങ്ങളുടെ നായികയായി  തിളങ്ങാനും താരത്തിന് സാധിച്ചു.  എന്നാൽ ഇപ്പോൾ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ എന്ന് വിളിക്കുന്ന മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും നിരവധി കാര്യങ്ങള്‍ ഒരു നടി എന്ന നിലയില്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞുവെന്ന്  താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

ഇവരുടെയൊക്കെ ഡെഡിക്കേഷന് മുന്‍പില്‍ നമ്മളൊന്നും ഒന്നുമല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ദിവസം ഹോട്ടലില്‍ നിന്ന് ലൊക്കേഷന്‍ കഴിഞ്ഞു ഇറങ്ങുമ്‌ബോള്‍ മമ്മുക്കയുടെ കയ്യില്‍ രണ്ടു പേപ്പര്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു ഇതെന്താണ്? അപ്പോള്‍ മമ്മുക്ക പറഞ്ഞു. നാളത്തേക്കുള്ള സ്‌ക്രിപ്റ്റ് ആണെന്ന്. ശരിക്കും ഞെട്ടി. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല.

ഇത്രയും വലിയ ഒരു നടന്‍ നാളത്തെ സീന്‍ ഇന്ന് വായിച്ചു നോക്കുന്നു എന്ന് പറയുമ്പോള്‍ ആ ഡെഡിക്കേഷന് മുന്‍പില്‍ നമ്മള്‍ നമസ്‌കരിച്ചേ പറ്റൂ. പിന്നീട് ഞാന്‍ പറയുമായിരുന്നു.എനിക്കും തരണം സ്‌ക്രിപ്റ്റ്. എനിക്കും തലേ ദിവസം വായിച്ചു പഠിക്കണം  എന്നൊക്കെ.അങ്ങനെയുള്ള ഒരുപാട് കാര്യങ്ങള്‍ നമുക്ക് ഇവരില്‍ നിന്ന് പഠിക്കാനുണ്ട്. അത് പോലെ ഒന്നാണ് കൃത്യനിഷ്ഠ. ലാലേട്ടനെയൊക്കെ സംബന്ധിച്ച് പറയുകയാണെങ്കില്‍ നമ്മള്‍ ചിലപ്പോള്‍ ഏഴു മണി എന്ന് പറഞ്ഞാല്‍ ഏഴേ കാല്‍ ആകും. ലാലേട്ടനൊക്കെ 6:55 അവിടെ എത്തിയിട്ടുണ്ടാകും. അങ്ങനെ ഇവരില്‍ നിന്നൊക്കെ പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട് എന്നും താരം പറയുന്നു.

Actress Asha Sarath words about mohanlal and mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക