Latest News

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചതാണ്; അമ്മയെ എല്ലാവരും എന്ത് പറയുമെന്ന പേടി അമ്മയ്ക്കുണ്ട്; മക്കളുടെ എന്ത് ആഗ്രഹത്തേയും പിന്തുണയ്ക്കുന്ന അമ്മയുമാണ്: അനുമോൾ

Malayalilife
 നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചതാണ്; അമ്മയെ എല്ലാവരും എന്ത് പറയുമെന്ന പേടി അമ്മയ്ക്കുണ്ട്;  മക്കളുടെ എന്ത് ആഗ്രഹത്തേയും പിന്തുണയ്ക്കുന്ന അമ്മയുമാണ്: അനുമോൾ

മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് അനുമോൾ. നിരവധി സിനിമാലാലിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ സമ്മാനിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവയായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ  സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും അമ്മയുടെ പിന്തുണയെക്കുറിച്ചുമൊക്കെ അനുമോള്‍ മനസ് തുറന്നിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്.

എഞ്ചിനീയറിംഗ് പഠിച്ച് ജോലിയായി കൊച്ചിയിലേക്ക് വരികയായിരുന്നു. രണ്ട് മൂന്ന് ദിവസം കൊണ്ട് ആ ജോലി മടുക്കുന്നു. പിന്നെ ഒരു ചാനലില്‍ ജോലി ചെയ്യുന്നു. ഒന്നരക്കൊല്ലം ജോലി ചെയ്തു. അങ്ങനെയിരിക്കുന്ന സമയത്ത് എന്റെ ഭാഷ, വള്ളുവനാടന്‍ ഭാഷയ്ക്ക് മലയാള സിനിമയിലൊരു സ്ഥാനമുണ്ടായിരുന്നു. ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. എന്റെ ഭാഷ കേട്ടിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത്. വീട്ടില്‍ നിന്നു വിടുകയോ എനിക്ക് താല്‍പര്യമോ ഉണ്ടായിരുന്നില്ല. സിനിമയെക്കുറിച്ച് നമ്മള്‍ കേട്ടിരിക്കുന്നതൊക്കെ അങ്ങനെയായിരുന്നല്ലോ. സിനിമയില്‍ വരാന്‍ മരിക്കാന്‍ വരെ തയ്യാറായി ചിലരുണ്ട്. അങ്ങനെയുള്ളപ്പോള്‍ എന്നെ തേടി ഇങ്ങോട്ട് വരണമെങ്കില്‍ എന്റെ തലയില്‍ വരച്ചിട്ടുണ്ടെന്ന് തോന്നി. എന്നാലൊന്ന് ശ്രമിച്ച് നോക്കാം എന്ന് കരുതുകയായിരുന്നു. ഒറ്റ സിനിമ എന്ന് പറഞ്ഞ് വന്നയാളാണ് ഞാന്‍ ഇപ്പോള്‍ 45 ലധികം സിനിമയായി. ഓരോ സിനിമ കഴിയുന്തോറും സിനിമയോടുള്ള ഇഷ്ടം കൂടി വരികയാണെന്നും അനു മോള്‍ പറയുന്നു. പിന്നാലെ തന്റെ അമ്മയെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

 ''അച്ഛന്‍ ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മരിച്ചതാണ്. അമ്മയാണ് ഞങ്ങളെ വളര്‍ത്തുന്നത്. അമ്മയെ എല്ലാവരും എന്ത് പറയുമെന്ന പേടി അമ്മയ്ക്കുണ്ട്. പക്ഷെ മക്കളുടെ എന്ത് ആഗ്രഹത്തേയും പിന്തുണയ്ക്കുന്ന അമ്മയുമാണ്. മക്കള്‍ തീരുമാനിക്കുന്നത് ശരിയായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് അമ്മ. അതുകൊണ്ട് അമ്മയുടെ വലിയ പിന്തുണ തന്നെയുണ്ടായിരുന്നു. അതുമതി ഞങ്ങള്‍ക്ക്. വേറെ ആരുടെ പിന്തുണയും ഇല്ലെങ്കിലും അമ്മയുടെ പിന്തുണയുണ്ടെങ്കില്‍ ജയിച്ച് വരുമെന്ന് കരുതുന്നവരാണ് ഞാനും അനിയത്തിയും'' എന്നാണ് അനു പറയുന്നത്. സിനിമയിലേക്ക് വന്നപ്പോള്‍ ലഭിച്ച കുടുംബത്തില്‍ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ചും അനുമോള്‍ പറയുന്നുണ്ട്. അമ്മ കൂടെ തന്നെ നിന്നു. പതിയെ പതിയെ ഓരോ സിനിമകള്‍ വരുന്നത് അനുസരിച്ച് കുടുംബത്തിലെ ഓരോരുത്തരും പിന്തുണച്ച് തുടങ്ങി. ഇപ്പോള്‍ ആര്‍ക്കും പ്രശ്‌നമൊന്നുമില്ലെന്നാണ് അനുമോള്‍ പറയുന്നത്.
 

Read more topics: # Actress anumol ,# words about family
Actress anumol words about family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES