Latest News

സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന സമൂഹം വളർന്നുവരേണ്ടത് അത്യാവശ്യമാണ്; സ്ത്രീകൾ പുരുഷൻ പറയുന്നതുപോലെ കേൾക്കാൻ വിധിക്കപ്പെട്ടവരാണ് എന്ന അടിയുറച്ച വിശ്വാസം ഉള്ള സമൂഹമാണ് നമ്മുടേത്: അനുമോൾ

Malayalilife
സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന സമൂഹം വളർന്നുവരേണ്ടത് അത്യാവശ്യമാണ്; സ്ത്രീകൾ  പുരുഷൻ പറയുന്നതുപോലെ കേൾക്കാൻ വിധിക്കപ്പെട്ടവരാണ് എന്ന അടിയുറച്ച വിശ്വാസം ഉള്ള സമൂഹമാണ് നമ്മുടേത്: അനുമോൾ

സ്ത്രീകൾ പുരുഷന്മാർക്ക് കയറിപ്പിടിക്കാനുള്ള വസ്തുവാണെന്ന പൊതു ധാരണയുള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് തുറന്ന് പറഞ്ഞ് കൊണ്ട്  നടി അനുമോൾ രംഗത്ത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് മാനസികമായി അനാരോഗ്യമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. ആക്രമണത്തിനിരകളായ സഹപ്രവർത്തകർക്ക് തന്റെ എല്ലാ പിന്തുണയുമുണ്ടെന്നു  അനുമോൾ വെളിപ്പെടുത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. അവളുമാരുടെ വേഷം കണ്ടാൽ ആർക്കും കയറി പിടിക്കാൻ തോന്നും എന്നൊക്കെ പറയുന്നത് പേടിപ്പിക്കുന്നതാണ്. ഇന്നത്തെ അവസ്ഥ മാറണം, സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന സമൂഹം വളർന്നുവരേണ്ടത് അത്യാവശ്യമാണ് – അനുമോൾ പറഞ്ഞു.

‘ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം. ഇങ്ങനെയുള്ളവർക്ക് ഒരടിയൊന്നും പോരാ. ഈ പ്രശ്നത്തിൽ രണ്ടു പെൺകുട്ടികൾ രണ്ടു തരത്തിലാണ് പ്രതികരിച്ചത്. ഒരാൾ എന്ത് ചെയ്യണം എന്നറിയാതെ ഒരു ട്രോമയിൽ ആയിപ്പോയി. അടുത്ത ആൾ ആവട്ടെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. പ്രതികരിക്കാൻ കഴിയാതെ തരിച്ചു നിൽക്കുന്ന ഒരുപാട് പെൺകുട്ടികളുണ്ട്. നമ്മൾ എന്ത് വസ്ത്രം ധരിച്ചാലും ഇനി വസ്ത്രം ഇട്ടില്ലെങ്കിലും നമ്മുടെ ദേഹത്ത് അനുവാദമില്ലാതെ തൊടാൻ ആർക്കും അവകാശമില്ല.

ധരിക്കുന്ന വസ്ത്രത്തെ കുറ്റം പറയുന്ന ഒരുപാട് പേരെ സമൂഹമാധ്യമങ്ങളിൽ കാണാനിടയായിട്ടുണ്ട്. സ്ത്രീകൾ അടിമകളാണ് അല്ലെങ്കിൽ പുരുഷൻ പറയുന്നതുപോലെ കേൾക്കാൻ വിധിക്കപ്പെട്ടവരാണ് എന്ന അടിയുറച്ച വിശ്വാസം ഉള്ള സമൂഹമാണ് നമ്മുടേത്. ആൺകുട്ടികളെപ്പോലെ തന്നെ തുല്യ അവകാശമുള്ളവരാണ് പെൺകുട്ടികളും എന്ന ബോധ്യത്തോടെ ഓരോ മനുഷ്യനും വളർന്നു വരണം. സോഷ്യൽ മീഡിയയുടെ സ്വാധീനം കാരണമാണോ അതോ കൊറോണ വന്നുപോയതിൽ പിന്നെയുള്ള മാനസിക വിഭ്രാന്തി ആണോ എന്നറിയില്ല, ഇന്ന് ആളുകളിൽ ക്രിമിനൽ സ്വഭാവം കൂടി വരുന്നു.

കൊലയും വെട്ടും റേപ്പും ഒക്കെ കൂടിവരുകയാണ്. നിരാശ മൂത്ത് വട്ടായതാണോ എന്ന് അറിയില്ല. എന്തുതന്നെയായാലും നമ്മൾ ഒരു മോശം കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഇനിയും മോശമാകുമോ എന്നാണ് ഭയം. പെണ്ണുങ്ങൾ എന്നു പറഞ്ഞാൽ ആണുങ്ങൾക്ക് കയറിപ്പിടിക്കാനുള്ള വസ്തുക്കളല്ല എന്ന വസ്തുത എല്ലാവരും മനസ്സിലാക്കണം. എന്നാൽ മാത്രമേ ഇതിനൊക്കെ മാറ്റം വരൂ. അതുപോലെ ഇത്തരത്തിൽ പെരുമാറുന്നവരുടെ മാനസിക ആരോഗ്യം കൂടി പരിശോധിക്കണം അവർക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ എന്ന് അറിയില്ലല്ലോ. അങ്ങനെയാണെങ്കിൽ അവർക്ക് ചികിത്സ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ശാരീരിക പീഡനത്തിനിരയായ സഹപ്രവർത്തകർക്ക് എന്റെ എല്ലാവിധ പിന്തുണയുമുണ്ട്. 

Read more topics: # Actress anumol,# words goes viral
Actress anumol words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES