വിവാഹത്തോടെ സിനിമയില്‍ നിന്നും നായികമാര്‍ വിടപറയുന്നത് മലയാള സിനിമയുടെ പതിവ് രീതിയാണ്. ചുരുക്കം ചില നായികമാര്‍ മാത്രം നാളുകള്‍ക്കു ശേഷം മേക്കോവറിലൂടെയും മിനിസ്‌ക്രീനിലൂടെയുമൊക്ക വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നായികയായിരുന്നു ആനി. സൂപ്പര്‍ താരങ്ങളോടൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ആനി ശ്രദ്ധേയായി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ഷാജി കൈലാസും ആനിയും പ്രണയത്തിലാവുന്നത്. ക്രിസ്ത്യാനിയായ ആനി വിവാഹത്തോടെ ചിത്രയായി മാറി.വിവാഹ ശേഷം അഭിനയിക്കാത്തതിനു കാരണം ഭർത്താവായ ഷാജി കൈലാസ് അല്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ജോയിന്റ് ഫാമിലിയിലാണ് ആനി വളര്‍ന്നത് . തുടർന്ന് 8ല്‍ പഠിക്കുന്ന സമയത്താണ് അമ്മയുടെ വേർപാട് ഉണ്ടാകുന്നത്. എന്നാൽ അങ്ങനെ ഒരു ഗ്യാപ് അറിയാതെയാണ് ആനി വളര്‍ന്നത്. അന്നേ തന്നെ വിവാഹ ശേഷം അഭിനയിക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നു. അതേക്കുറിച്ച് ഭർത്താവായ ഷാജിയോട് പറഞ്ഞിരുന്നു. ഷാജി കൈലാസിനെ ലൊക്കേഷനില്‍ വെച്ച് കാണാറുണ്ടായിരുന്നു. അമ്മയുടെ യോഗത്തിനൊക്കെ കാണാറുണ്ടായിരുന്നു. മഴയത്തും മുന്‍പെ കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമാണ്, അത് താനാണെങ്കില്‍ എന്ത് ചെയ്യുമെന്നായിരുന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയാണ് പ്രണയം പറഞ്ഞത്. ഹിന്ദു കുടുംബത്തിലേക്ക് . ക്രിസ്ത്യന്‍ രീതികളില്‍ നിന്നും മാറി വന്നതില്‍ ചെറിയ ആശങ്കയുണ്ടായിരുന്നു. പെട്ടെന്ന് എല്ലാമായി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുകയും ചെയ്തു. അതേസമയം ഇപ്പോഴും അന്നദാതാവ് സിനിമയാണ്. കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പമായി കൂടുതല്‍ സമയം ചെലവഴിക്കാനായി തീരുമാനിക്കുകയായിരുന്നു എന്നുമാണ് ആനി പറയുന്നത്.
അമൃത ടിവിയില്‍ കുക്കറി ഷോ അവതരിപ്പിച്ചാണ് 18 വര്‍ഷങ്ങള്‍ക്കു ശേഷം ആനി വീണ്ടും സ്‌ക്രീനിലേക്ക് എത്തിയത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താരത്തെ വീണ്ടും മിനിസ്‌ക്രീനിൽ എത്തിയപ്പോൾ താരത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർ നൽകിയിരുന്നത്. കോട്ടയം ശൈലിയിലുള്ള താരത്തിന്റെ സംസാരമാണ് മറ്റൊരു ആകര്‍ഷണം.