മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആനി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എല്ലാ കൊല്ലവും താരം മുടങ്ങാതെ താരം ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാറുമുണ്ട്. എന്നാൽ കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാലയുള്ളൂ. ഇത്തവണ നടി ആനി കുറവങ്കോണത്ത് മക്കൾക്കുമൊപ്പമാണ് വീട്ടുമുറ്റത്ത് പൊങ്കാല അർപ്പിച്ചത്. ആനി മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ
അമ്പലത്തിന് അടുത്ത് ഇടുമ്പോഴാണ് സന്തോഷം കിട്ടാറുളളത്. അത് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. അടുത്ത വർഷം ആകുമ്പോഴേക്കും എല്ലാം ശരിയാകട്ടെയെന്നാണ് പ്രാർഥന. സാധാരണ ഗതിയിൽ ആറ്റുകാൽ പൊങ്കാല ദിവസം ആറ്റുകാൽ ക്ഷേത്ര പരിസരം മുതൽ മണ്ണന്തല വരെയുള്ള സ്ഥലങ്ങളിൽ ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു.
പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ നഗരം യാഗശാലയായി മാറുന്ന കാഴ്ചയായിരുന്നു. മറ്റ് ജില്ലകളിൽ നിന്നടക്കം നൂറിലേറെ ഭക്തർ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയിരുന്നു. എന്നാൽ തുടർച്ചയായ രണ്ടാം വർഷവും ക്ഷേത്രത്തിനു മുന്നിൽ പൊങ്കാല ചടങ്ങുകൾ ഇല്ല. ദേവിയെ തൊഴാൻ ഭക്ത ജനത്തിരക്കുണ്ട്.