മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് കുളപ്പുള്ളി ലീല. നിരവധി സിനിമകളുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടി കുളപ്പുള്ളി ലീല ആനി അവതരിപ്പിക്കുന്ന പരിപാടിയില്‍ സംവിധായകന്‍ ഷാജി കൈലാസിനെ കുറിച്ച് വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ താരത്തിന്റെ വാക്കുകൾക്ക് നടി ആനി നൽകിയ മറുപടി ഈ നിമിഷം തന്റെ ഭര്‍ത്താവ് എങ്ങനെയുള്ള ആളാണെന്ന് ബോധ്യപ്പെട്ടല്ലോ എന്നായിരുന്നു.
ഞാന്‍ ഷാജി കൈലാസ് സാറിന്റെ ഒരേയൊരു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അദ്ദേഹത്തെക്കുറിച്ച് ഭയങ്കര ദേഷ്യക്കാരനായ, ചൂടനായ സംവിധായകന്‍ എന്നൊക്കെയാണ് ഞാന്‍ കേട്ടിരുന്നത്. പക്ഷേ സെറ്റില്‍ ചെന്നപ്പോള്‍ അതൊക്കെ മാറി. എത്ര സ്‌നേഹത്തോടെയാണ് സാര്‍ സംസാരിക്കുന്നതും, ഡയലോഗ് പറഞ്ഞു തരുന്നതും. ദ്രോണയ്ക്ക് ശേഷം പിന്നെ സിനിമ ചെയ്തില്ല. പിന്നീട് ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞാണ് സാറിനെ വീണ്ടും കാണുന്നത്. അത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ്.
ഞാന്‍ ഒരു സിനിമയുടെ. ഡബ്ബിംഗുമായി ബന്ധപ്പെട്ട് ലാല്‍ മീഡിയയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ എന്നെ കയ്യടിച്ച് വിളിക്കുന്നു. ഞാന്‍ നോക്കിയപ്പോള്‍ ഷാജി സാര്‍. എനിക്കത് വല്ലാത്ത സന്തോഷമായി. അത്രയും വലിയ സംവിധായകന്‍ എന്നെ പോലെ ഒരു നടിയെ അങ്ങനെ വിളിച്ചപ്പോള്‍ ശരിക്കും അഭിമാനം തോന്നി. അത് മറക്കാന്‍ കഴിയാത്ത ഒരു നിമിഷമായിരുന്നു. കണ്ടല്ലോ എന്റെ ചേട്ടന്‍ എത്ര സോഫ്റ്റ് ആണെന്ന് ഇതിലൂടെ മനസിലായല്ലോ എന്നായിരുന്നു ആനിയുടെ കമന്റ്.