മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു. വിനീത് ശ്രീനിവാസനെ യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്‌ടപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ താന്‍ ദിവ്യയെ പ്രൊപ്പോസ് ചെയ്തിട്ട് പതിനേഴ് വര്‍ഷമായെന്ന് തുറന്ന് പറയുകയാണ് താരം. ആദ്യമായി ദിവ്യയോട് ഇഷ്ടം പറഞ്ഞ ദിവസത്തെ കുറിച്ചും അവളുടെ മറുപടിയെ കുറിച്ചും ദിവ്യയ്‌ക്കൊപ്പം നില്‍ക്കുന്ന പുതിയ സെല്‍ഫി ചിത്രത്തിനൊപ്പമാണ് താരം കുറിച്ചിരിക്കുന്നതും.
'കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മക്കളെ ഉറക്കിയതിന് ശേഷം രാത്രി ഒരുപാട് വൈകിയ നേരത്ത് ഞാനും ദിവ്യയും ഞങ്ങളുടെ ബെഡ് റൂമിലെ കട്ടിലിന്റെ സൈഡില്‍ ഇരുന്ന് വളരെ പതിയെ സംസാരിക്കുകയായിരുന്നു. ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ഏക നിമിഷങ്ങള്‍ അതാണ്. പതിനേഴ് വര്‍ഷം ആകുന്നു. നന്ദി പറയുകയാണ്. കാരണം ഒരു കാര്യങ്ങള്‍ക്കും ഇനിയും മാറ്റം സംഭവിച്ചിട്ടില്ല. അല്ലേന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ കുറച്ച് സമയം ഒന്നും മിണ്ടാതെ ഇരുന്നു.
എന്നിട്ട് പറഞ്ഞു, ഒരുപാട് കാര്യങ്ങള്‍ മാറിപ്പോയി. നീയും ഞാനും മാറി. മാറാത്തത് നമ്മള്‍ക്ക് നമ്മളോടുള്ള പരസ്പര അങ്ങനെ തോന്നുന്നില്ലെന്ന് മാത്രമാണ്. ഞാനും ചിരിച്ചു. അവളും തിരിച്ച് ചിരിച്ചു. കുറച്ച് സമയത്തിനുള്ളില്‍ മാര്‍ച്ച് 31 ആവും. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് ഞാന്‍ അവളോട് പ്രണയം തുറന്ന് പറഞ്ഞത്. അവള്‍ സമ്മതം അറിയിച്ചു. കണ്ണടച്ച് തുറക്കുമ്പോഴേക്കും 17 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഹാപ്പി ആനിവേഴ്‌സറി ദിവ്യ... എന്നുമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ വിനീത് എഴുതിയത്.