Latest News

സീനിയറായ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല; ഒരു സമയത്ത് ആരും എന്നെ വിളിച്ചിട്ടില്ല; മനസ്സ് തുറന്ന് നടൻ ടോവിനോ തോമസ്

Malayalilife
സീനിയറായ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല; ഒരു സമയത്ത് ആരും എന്നെ വിളിച്ചിട്ടില്ല; മനസ്സ് തുറന്ന് നടൻ ടോവിനോ തോമസ്

ലയാളത്തിലെ യുവ തലമുറ നെഞ്ചിലേറ്റിയ താരമാണ് ടോവിനോ തോമസ്. മലയാളസിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാൾ കൂടിയാണ് ടോവിനോ. നായകനായും വില്ലനായുമൊക്കെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരം സോഷ്യല്‍ മീഡിയയിലിലും സജീവമാണ്. അടുത്തിടെ താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രമാണ് മിന്നൽ മുരളി. എന്നാൽ ഇപ്പോൾ തനിക്ക് മലയാളത്തിലെ സീനിയര്‍ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ലെന്ന് തുറന്ന് പറയുകയാണ് ടോവിനോ.

'സീനിയറായ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല. ഒരു സമയത്ത് ആരും എന്നെ വിളിച്ചിട്ടില്ല. പിന്നീട് ഒരു സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ മറ്റ് സിനിമകളുടെ തിരക്കിലായതുകൊണ്ടാവാം' എന്നാണ് ടൊവിനോ പറയുന്നത്. പിന്നീട് തന്നെ വിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും മറ്റ് സിനിമകളുടെ കഥ കേട്ട് ആ ടീമിന്റെ ഭാഗമായി മാറിയിരുന്നുവെന്നും ടൊവിനോ പറയുന്നു. അങ്ങനെയൊരു എത്തിക്സ് കാത്തുസൂക്ഷിക്കുന്ന ആളാണ് താനെന്നും അത് തന്നെ അറിയാവുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണെന്നും ടൊവിനോ പറഞ്ഞു. 2021 എന്ന വര്‍ഷം ടൊവിനോയ്ക്ക് ഏറെ സന്തോഷം നല്‍കിയ ഒന്നായിരുന്നു. പോയ വര്‍ഷത്തെക്കുറിച്ചും ടൊവിനോ ഓര്‍ക്കുന്നുണ്ട്.

അടുത്തിടെ  ടൊവിനോ നായകനായി, ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി.  വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ചിത്രം. സൂപ്പര്‍ഹീറോ ചിത്രം ആയതുകൊണ്ട് തന്നെ ഒരുപാട് രംഗങ്ങള്‍ വിഎഫ്എക്‌സ് സാധ്യതയുപയോഗിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് വേണ്ടി താന്‍ പല ട്രിക്കുകളും പഠിച്ചിട്ടുണ്ടെന്നാണ് ടൊവിനോ പറയുന്നത്.

Actor tovino thomas words about senior directors

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES