Latest News

തൊപ്പി വെച്ചാല്‍ കിരീടം വെയ്ക്കുന്ന സുഖം കിട്ടും; ട്രെന്‍ഡ് ആവാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല; തുറന്ന് പറഞ്ഞ് ടോവിനോ തോമസ്

Malayalilife
തൊപ്പി വെച്ചാല്‍  കിരീടം വെയ്ക്കുന്ന സുഖം കിട്ടും; ട്രെന്‍ഡ് ആവാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല; തുറന്ന് പറഞ്ഞ് ടോവിനോ തോമസ്

യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്. എന്നാൽ ഇപ്പോൾ താരം ഫാഷൻ ട്രെൻഡിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാത്തന്‍ തലയില്‍ വെച്ചിരിക്കുന്ന ആ കറുത്ത ലെതര്‍ തൊപ്പി പണ്ടെപ്പോഴോ താന്‍ വാങ്ങി വെച്ചിരുന്നത് ആയിരുന്നു. ആ സിനിമയില്‍ അഭിനയിക്കാന്‍ അതേ തൊപ്പി വെച്ചാണ് താന്‍ പോയത്. തൊപ്പി വെയ്ക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. പലര്‍ക്കുമുള്ള ശീലമാണ് അത്.
പക്ഷേ, മുടി ചീകാനുള്ള മടികൊണ്ടാണ് താന്‍ തൊപ്പി വെയ്ക്കുന്നത്. അതുകൊണ്ട് തൊപ്പി വെച്ചാല്‍ തനിക്ക് കിരീടം വെയ്ക്കുന്ന സുഖം കിട്ടും. മായാനദിയില്‍ ആ തൊപ്പിയെ ഒരു കഥാപാത്രമായി ഉപയോഗിച്ചത് സംവിധായകന്റെയും എഴുത്തുകാരന്റെയും ക്യാമറാമാന്റെയും ഒക്കെ ബ്രില്യന്‍സ് ആണ്.

ആ സ്‌റ്റൈല്‍ പിന്നെ പലരും പിന്തുടര്‍ന്നു കണ്ടപ്പോള്‍ സന്തോഷം തോന്നി. അതൊരു ട്രെന്‍ഡ് ആകാന്‍ വേണ്ടി ചെയ്തതല്ല. ക്യാരക്ടറിന് വേണ്ടി ചെയ്തു. തല്ലുമാല യില്‍ വസീം സിനിമയുടെ മൊത്തത്തിലുള്ള കളര്‍ ടോണിന് അനുസരിച്ചാണ് വസ്ത്രം ധരിച്ചത്. ആ സ്‌റ്റൈല്‍ ട്രെന്‍ഡ് ആയതിലും സന്തോഷം എന്നാണ് ടൊവിനോ ഒരു അഭിമുഖത്തില്‍ പറയുന്നത്.
 

Actor tovino thomas words about trends

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക