Latest News

ജീവിതത്തില്‍ ഞാൻ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ചേട്ടനോടാണ്; ജോലി രാജിവെച്ച് വന്നപ്പോള്‍ പോലും ശമ്പളത്തിൻ്റെ പകുതി എനിക്ക് തരുമായിരുന്നു: ടോവിനോ തോമസ്

Malayalilife
 ജീവിതത്തില്‍ ഞാൻ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ചേട്ടനോടാണ്; ജോലി രാജിവെച്ച് വന്നപ്പോള്‍ പോലും ശമ്പളത്തിൻ്റെ പകുതി എനിക്ക് തരുമായിരുന്നു: ടോവിനോ തോമസ്

ലയാളസിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. നായകനായും വില്ലനായുമൊക്കെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരം സോഷ്യല്‍ മീഡിയയിലിലും സജീവമാണ്. എന്നാൽ ഇപ്പോൾ ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ചേട്ടനോടാണെന്ന് തുറന്ന് പറഞ്ഞ് നടന്‍ ടൊവിനോ തോമസ്.  ചേട്ടനൊപ്പമുള്ള അനുഭവങ്ങൾ  ധന്യ വര്‍മ്മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ പങ്കുവെച്ചത്. അദ്ദേഹം റിയലിസ്റ്റിക് ചിന്തകളുള്ളയാളാണ്.

ചേട്ടന്റെ സ്ഥാനത്ത് താനും തന്റെ സ്ഥാനത്ത് ചേട്ടനുമാണെങ്കില്‍ ചേട്ടന്‍ തനിക്ക് ചെയ്ത തന്ന അത്രയും നല്ല കാര്യങ്ങള്‍ താന്‍ ചേട്ടനോട് ചെയ്യുമായിരുന്നോ എന്ന കാര്യം സംശയമാണ്. ജോലിയില്‍ നിന്ന് രാജി വെച്ച് വന്നപ്പോള്‍ 9000 രൂപയാണ് ചേട്ടന്റെ ശമ്പളം. അതില്‍ പകുതി അദ്ദേഹം തനിക്ക് തരും. തനിക്ക് ഷർട്ട് വാങ്ങിക്കാനും ഓഡിഷനുപോവാനുമൊക്കെയായി. ഇപ്പോഴും ഫാമിലി നോക്കുന്നത് ചേട്ടനാണ്.

ഫാമിലി മാൻ പുള്ളി തന്നെയാണ്, തന്നേക്കാളും പക്വത ചേട്ടനുണ്ടെന്നു ടൊവിനോ പറഞ്ഞു. തനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത് ചേട്ടനാണ്. തന്റെ പ്രേമം വീട്ടില്‍ അറിഞ്ഞപ്പോള്‍ അവന് ഇഷ്ടമുള്ള ആളെയല്ലേ കല്യാണം കഴിക്കേണ്ടത് എന്നാണ് അപ്പനോട് ചേട്ടന്‍ പറഞ്ഞതെന്നും ടൊവിനോ പറഞ്ഞു.

ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടനാണ്. പണ്ടേ എന്നേക്കാള്‍ പക്വത കാണിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും ഇച്ചിരി ഇമോഷണല്‍ ആയിട്ടുള്ള ആളുകളാണ്. അതുകൊണ്ട് തന്നെ ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടന്‍ ആണെന്നും ടൊവിനോ പറഞ്ഞു.

Actor tovino thomas words about brother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES