Latest News

എന്ത് സാഹചര്യത്തിലൂടെയായിരിക്കും ചാക്കോ അന്ന് രാത്രി കടന്ന് പോയിട്ടുണ്ടാവുക എന്ന് ഞാന്‍ ആലോചിച്ചിരുന്നു; അത് ഒരു പരിധി വരെ സ്വയം അനുഭവിക്കുന്ന പോലെയായിരുന്നു: ടോവിനോ തോമസ്

Malayalilife
എന്ത് സാഹചര്യത്തിലൂടെയായിരിക്കും ചാക്കോ അന്ന് രാത്രി കടന്ന് പോയിട്ടുണ്ടാവുക എന്ന് ഞാന്‍ ആലോചിച്ചിരുന്നു; അത് ഒരു പരിധി വരെ സ്വയം അനുഭവിക്കുന്ന പോലെയായിരുന്നു: ടോവിനോ തോമസ്

യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് നാലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്. എന്നാൽ ഇപ്പോൾ കുറുപ്പ് സിനിമയെ കുറിച്ച് താരം തുറന്ന് പറയുകയാണ്.

”കുറുപ്പില്‍ ചാര്‍ലിയെ അവതരിപ്പിക്കാനുള്ള തീരുമാനമെടുത്തത് ചില കാരണങ്ങള്‍ കൊണ്ടാണ്. ശ്രീനാഥ് രാജേന്ദ്രന്‍ എന്നെ തിരക്കഥ വായിച്ച് കേള്‍പ്പിച്ചത് മുതല്‍ അതെന്നെ വേട്ടയാടുകയായിരുന്നു.സ്‌ക്രീനില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ എങ്കിലും, ഇത്രയും വലിയ സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വൈകാരികപരമായും വെല്ലുവിളിയായിരുന്നു.

എന്ത് സാഹചര്യത്തിലൂടെയായിരിക്കും ചാക്കോ അന്ന് രാത്രി കടന്ന് പോയിട്ടുണ്ടാവുക എന്ന് ഞാന്‍ ആലോചിച്ചിരുന്നു. അത് ഒരു പരിധി വരെ സ്വയം അനുഭവിക്കുന്ന പോലെയായിരുന്നു. ചാക്കോ കൊല്ലപ്പെട്ട അതേ ദിവസം തന്നെയാണ് താന്‍ ജനിച്ചത് എന്ന യാദൃശ്ചികതയും ടൊവിനോ പോസ്റ്റില്‍ എടുത്ത് പറയുന്നു. ചാക്കോയുടെ കഥ തന്നിലൂടെ പറയാന്‍ വേണ്ടി തന്നെ നിര്‍മിക്കപ്പെട്ടതായിരുന്നു എന്ന് തോന്നിയതായും താരം പറഞ്ഞു.

Actor tovino thomas words about kurup movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES