ഞാന്‍ ആദ്യമായി വിഗ്ഗ് ഉപയോഗിക്കുന്നത് ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ്; മനസ്സ് തുറന്ന് നടൻ സിദ്ധിഖ്

Malayalilife
topbanner
ഞാന്‍ ആദ്യമായി വിഗ്ഗ് ഉപയോഗിക്കുന്നത് ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ്; മനസ്സ് തുറന്ന് നടൻ സിദ്ധിഖ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ സിദ്ധിഖ്. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹം ഉപയോഗിക്കുന്ന  വിഗ്ഗുകളും ഫേമസ് ആണ്. എന്നാൽ ഇപ്പോൾ താന്‍ ആദ്യമായി സിനിമയില്‍ വിഗ്ഗ് ഉപയോഗിച്ച അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടന്‍ സിദ്ധിഖ്. ആദ്യം വിഗ്ഗ് ഉപയോഗിച്ചത് സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണു എന്നാല്‍ സിനിമയിലെ ഒരു ഡയലോഗിന്റെ പേരില്‍ തന്റെ ആ വിഗ്ഗ് സംവിധായകര്‍ ഉപയോഗിക്കില്ലെന്നു താന്‍ ഉറപ്പിചിരുന്നതായും ആ സമയത്താണ് സംവിധായകന്‍ ഫാസില്‍ ഇടപെട്ടതെന്നും സിദ്ധിഖ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

'ഞാന്‍ ആദ്യമായി വിഗ്ഗ് ഉപയോഗിക്കുന്നത് 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന സിനിമയ്ക്ക് വേണ്ടിയാണ്. എനിക്ക് മുടിയില്ലാത്തതു കൊണ്ട് അതുമായി ബന്ധപ്പെട്ടു നടന്‍ മുകേഷിന്റെ മഹാദേവന്‍ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗ് സിനിമയില്‍ സിദ്ധിഖ് ലാല്‍ എഴുതി വച്ചിരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ വച്ച വിഗ്ഗ് അവര്‍ ഉപയോഗിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു. കാരണം അങ്ങനെ ഉപയോഗിച്ചാല്‍ ആ ഡയലോഗ് അവിടെ പറയാന്‍ കഴിയില്ല. പക്ഷേ അന്ന് ഫാസില്‍ സാര്‍ അവര്‍ക്ക് മുന്നിലുണ്ടായിരുന്നു.

അവര്‍ ഇത് പറ്റില്ലെന്ന് പറയും മുന്‍പേ ഫാസില്‍ പറഞ്ഞു ഇത് നന്നായിരിക്കുന്നല്ലോ സിദ്ധിഖിന്റെ വിഗ്ഗ് അസ്സലായിട്ടുണ്ടല്ലോ എന്ന്. ഇത് തന്നെ സിനിമയില്‍ ഉപയോഗിക്കാന്‍ പറഞ്ഞു. അത് കൊണ്ട് സിദ്ധിഖ് ലാലിന് എന്റെ വിഗ്ഗ് എഴുതി തള്ളാന്‍ കഴിഞ്ഞില്ല. അങ്ങനെ ഞാന്‍ ആ സിനിമയ്ക്ക് വേണ്ടി ആദ്യമായി വിഗ്ഗ് ഉപയോഗിച്ചു'. സിദ്ധിഖ് പറയുന്നു.

Read more topics: # Actor siddique,# words about hair
Actor siddique words about hair

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES