Latest News

മക്കളെ ഉപദേശിക്കാറില്ല; കാര്യങ്ങളെക്കുറിച്ചെല്ലാം അവരോട് സംസാരിക്കാറുണ്ട്: സിദ്ദിഖ്

Malayalilife
 മക്കളെ ഉപദേശിക്കാറില്ല; കാര്യങ്ങളെക്കുറിച്ചെല്ലാം അവരോട് സംസാരിക്കാറുണ്ട്: സിദ്ദിഖ്

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ്  സിദ്ദിഖ്. നായകനായും സഹനടനായും വില്ലൻ കഥാപാത്രങ്ങളിലൂടെയും എല്ലാം തന്നെ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. അടുത്തിടെയായിരുന്നു  താരത്തിന്റെ മകന്റെ വിവാഹ ചടങ്ങുകൾ നടന്നത്. സിദ്ദിഖിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് ഷഹീനും അനുജനും. എന്നാൽ ഇപ്പോൾ സിദ്ദിഖിന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ   വൈറലാവുന്നത്

 മക്കളെ ഉപദേശിക്കാറില്ല. കാര്യങ്ങളെക്കുറിച്ചെല്ലാം അവരോട് സംസാരിക്കാറുണ്ട്. കുട്ടികൾക്കെല്ലാം കാര്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അവരെ ഉപദേശിക്കാൻ പോവേണ്ട കാര്യമില്ല. എനിക്ക് കഷണ്ടിയാണ്, എന്നാൽ ഞാൻ അതേക്കുറിച്ചൊന്നും ചിന്തിക്കാറില്ലെന്നും സിദ്ദിഖ് പറയുന്നു. പൊതുവെ അഭിമുഖങ്ങളോട് വലിയ താൽപര്യമില്ല. ആളുകൾക്ക് മുഷിയണ്ട എന്ന് കരുതിയാണ്. പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും പറയേണ്ടല്ലോ. അതേപോലെ പറയാൻ പാടില്ലാത്ത കാര്യങ്ങളൊക്കെ ചിലർ പറയുന്നത് കണ്ടിട്ടുണ്ട്. അത് വേണ്ടല്ലോ, അതിൽ നിന്ന് മാറിനിൽക്കുകയാണ്. ഞാൻ അഭിനയിച്ച സിനിമ കാണുമ്പോൾ ചാനൽ മാറ്റും. കുടുംബത്തോടൊപ്പം സിനിമ കാണാനൊക്കെ പോവാറുണ്ട്. എന്റെ സിനിമയല്ലെന്ന് മാത്രം. നമ്മുടെ മൈനസായിരിക്കും നമ്മളാദ്യം കാണുക.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് വരുമ്പോൾ സിദ്ദിഖിന് വയറിന് സുഖമില്ലാതായി. അടുത്തൊരു വീട്ടിൽ കയറിയപ്പോൾ അവിടെ മുഴുവൻ സ്ത്രീകളായിരുന്നു. ഒന്ന് കയറ്റി വിടാമോയെന്ന് ചോദിച്ചു എന്ന് ജയറാം എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നോട് ചെയ്ത ദ്രോഹങ്ങളിൽ ഏറ്റവും ചെറിയ കാര്യമാണ് ഈ കഥ. ജയറാം എന്നെക്കുറിച്ചും ഞാൻ അവനെക്കുറിച്ചും ഒത്തിരി കഥകൾ പറയാറുണ്ട്. മോന്റെ കല്യാണം തീരുമാനമായപ്പോൾത്തന്നെ ജയറാമിനെ വിളിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ വിവാഹം, എനിക്ക് അശ്വതിയേയും മക്കളേയുമൊക്കെ കൊണ്ടുവരണമെന്നുണ്ട്. നിങ്ങളെക്കഴിഞ്ഞേ ഞാൻ മറ്റുള്ളവരെ കയറ്റുന്നുള്ളൂ എന്നായിരുന്നു ഞാൻ പറഞ്ഞത്. സൗഹൃദത്തിന് ഏറെ പ്രധാന്യം നൽകുന്നയാളാണ് ജയറാം. മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും ജയറാമിന്റെയുമൊക്കെ മക്കളുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്.

Read more topics: # Actor siddique,# words about childrens
Actor siddique words about childrens

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES