മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സിദ്ധിഖ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് ഏറെ ആരാധകരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ ജയറാം സിനിമാമേഖലയില്‍ തനിക്കുള്ള നല്ല സുഹൃത്തുക്കളില്‍ ഒരാളാണെന്ന് തുറന്ന് പറയുകയാണ് സിദ്ദിഖ്. തങ്ങളുടെ സൗഹൃദം നന്നായി പോകുന്നതില്‍ പലര്‍ക്കും പരിഭവമുണ്ടെന്നും അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
സിദ്ദിഖിന്റെ വാക്കുകള്‍
ജയറാം പലപ്പോഴും എന്നെ ദ്രോഹിക്കും.’ഒരു ദിവസം അവനൊപ്പം യാത്ര ചെയ്യുമ്പോള്‍ എനിക്ക് ടോയ്‌ലറ്റില്‍ പോകാന്‍ തോന്നി. അങ്ങനെ ഞങ്ങള്‍ ഒരു വിടീന് മുമ്പില്‍ വണ്ടി നിര്‍ത്തി. അവിടെ ചെന്നപ്പോള്‍ മുഴുവന്‍ സ്ത്രീകള്‍ മാത്രം. ഉടനെ ജയറാം അവരോട് പറഞ്ഞു. ഇവനൊന്ന് കക്കൂസില്‍ പോണമെന്ന്.’
‘അന്ന് അവിടെ കൂടിനിന്നവരെല്ലാം ചിരിയും കളിയാക്കുമായിരുന്നു. അത് അവന്‍ എന്നോട് ചെയ്ത ദ്രോഹങ്ങളില്‍ ഒന്ന് മാത്രം. ജയറാം എന്റെ നല്ല സുഹൃത്താണ്.”അവനോട് ആളുകള്‍ സിനിമാമേഖലയിലെ സുഹൃത്താരാണ് എന്ന് ചോദിച്ചാല്‍ അവന്‍ എന്റെ പേരാണ് പറയാറുള്ളത്. അതില്‍ പലര്‍ക്കും പരിഭവമുണ്ട്’