Latest News

മൈക്കിളിനെ ബിലാല്‍ അല്ലാതാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്; അയാളുടെ കൈയില്‍ എന്നെക്കൊണ്ട് ചെയ്യിക്കാനും എന്തെങ്കിലുമൊക്കെ ഉണ്ടാകും; തുറന്ന് പറഞ്ഞ് നടൻ മമ്മൂട്ടി

Malayalilife
മൈക്കിളിനെ ബിലാല്‍ അല്ലാതാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്; അയാളുടെ കൈയില്‍ എന്നെക്കൊണ്ട് ചെയ്യിക്കാനും എന്തെങ്കിലുമൊക്കെ ഉണ്ടാകും; തുറന്ന് പറഞ്ഞ് നടൻ  മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പറ്റി പലവട്ടം കേട്ടിട്ടുള്ളതാണ് മുന്‍കോപവും ജാഡയുമെന്നത്. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഇതെല്ലാം കള്ളമാണ് പറയും. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമാണ് താരം. എന്നാൽ ഇപ്പോൾ ‘ഭീഷ്മ പര്‍വ’ത്തിലെ മൈക്കിള്‍ എന്ന കഥാപാത്രത്തിന് ‘ബിലാല്‍’ എന്ന കഥാപാത്രവുമായി സാമ്യത തോന്നാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി. 

ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാല്‍ ആണ് ആദ്യം അമല്‍ നീരദ് ആദ്യം ഒരുക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ബിലാലിന് പകരം ഭീഷ്മ പര്‍വം ഒരുക്കുകയായിരുന്നു. ബിലാലിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടാണോ ഭീഷ്മയെന്ന ഒരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. ഇത് വേറെ വെടിക്കെട്ടാണ്. ആ കഥയുമായി ഒരു സാമ്യവുമില്ല.

ചിലപ്പോള്‍ കഥാ പരിസരവുമായി ബന്ധമുണ്ടാകും. ബിഗ് ബിയിലെ പോലെ മട്ടാഞ്ചേരി ഒക്കെയാണ് ഈ ചിത്രത്തിന്റെയും ലൊക്കേഷന്‍. മൈക്കിളിനെ ബിലാല്‍ അല്ലാതാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ബിലാല്‍ വന്നാല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും എന്നാണ് മമ്മൂട്ടി പറയുന്നത്. അതേസമയം, സംവിധായകന്‍ അമല്‍ നീരദിനെ കുറിച്ചും മമ്മൂട്ടി പറഞ്ഞു. അയാളുടെ കയ്യില്‍ പുതുതായി എന്തെങ്കിലും പറയുവാനുണ്ടാകും. തന്നെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിക്കാനും ഉണ്ടാകും. 15 വര്‍ഷം കഴിഞ്ഞ് വരുമ്പോള്‍ എല്ലാ അപ്‌ഗ്രേഡേഷനുമുണ്ടാകും.

Actor mammootty words about michael character

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES