മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മമ്മൂട്ടി. മോഹന്‍ലാലിനെ അപേക്ഷിച്ച് പൊതുവേ ഗൗരവക്കാരനായിട്ടാണ് മമ്മൂട്ടി അറിയപ്പെടുന്നത്. മോഹന്‍ലാല്‍ എല്ലാവരോടും സൗമ്യനായി ചിരിച്ച് കളിച്ച് ഇടപെടുമ്പോള്‍ മമ്മൂട്ടി എല്ലാവരെയും അകലത്തില്‍ നിര്‍ത്താറാണ് പതിവ്. എന്നാല്‍ കാണുംപോലെയല്ല മമ്മൂട്ടി എന്നാണ് അടുപ്പക്കാര്‍ പറയുന്നത്. കാണുമ്പോഴുള്ള ഗൗരവം മാത്രമേയുള്ളൂവെന്നും പാവത്താനായ ആളാണ് അദ്ദേഹമെന്നുമാണ് ഇവര്‍ പറയാറുള്ളത്്. സാധാരണക്കാരനായ ഒരു മനുഷ്യന്‍ തന്നിലുമുണ്ടെന്ന് അദ്ദേഹം നിരവധി തവണ തെളിയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഉദ്ഘാടന ചടങ്ങിനെത്തിയ തന്നെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയപ്പോള്‍ ആരാധകരുടെ തിരക്ക് കുറയ്ക്കാന്‍ വേദിയില്‍ നിന്ന് വേഗം മടങ്ങി മമ്മൂട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആലപ്പുഴ ഹരിപ്പാട് പുതുതായി ആരംഭിച്ച വസ്ത്രശാല ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം.
ആള്‍ത്തിരക്ക് രൂക്ഷമായ സാഹചര്യത്തിൽ റോഡ് ബ്ലോക്കായതോടെ മമ്മൂട്ടി ഇടപെടുകയായിരുന്നു. തിരക്ക് അത്യാവശ്യക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അതിനാല്‍ താന്‍ പരിപാടി അവസാനിപ്പിച്ച് പോകുമെന്ന് നടന്‍ തന്നെ കാണാനെത്തിയവരോട് അദ്ദേഹം പറഞ്ഞു.
‘നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്.
എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം ഉണ്ടാകും.ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം,’ മമ്മൂട്ടി മൈക്കിലൂടെ പ്രതികരിച്ചു.