തീവണ്ടിയില്‍ നൃത്തം ചെയ്ത് നസ്രിയ; സോഷ്യല്‍ മീഡിയയിലെ വീഡിയോയ്ക്ക് ആരാധകന്‍ നല്‍കിയ കമന്റ് വൈറലാകുന്നു

Malayalilife
topbanner
 തീവണ്ടിയില്‍ നൃത്തം ചെയ്ത് നസ്രിയ; സോഷ്യല്‍ മീഡിയയിലെ   വീഡിയോയ്ക്ക്  ആരാധകന്‍ നല്‍കിയ കമന്റ് വൈറലാകുന്നു

വിവാഹിതയായി പോയങ്കിലും കേരളത്തില്‍ ഏറ്റവും അധികം ആരാധികകരുള്ള ഒരു നടിയാണ് നസ്രിയ നസീം. വിവാഹശേഷവും ഭര്‍ത്താവ് ഫഹദ് ഫാസിലിനൊപ്പം താരം സിനിമയിലും സിനിമാ നിര്‍മാണ മേഖലകളിലും സജീവമാണ്. സോഷ്യല്‍മീഡിയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്. ഇപ്പോള്‍ നസ്രിയ തീവണ്ടിയില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറലാകുന്നത് അതിന് ലഭിച്ച കമന്റ് കാരണമാണ്.

ചെറിയ പ്രായത്തില്‍ തന്നെ അഭിനയരംഗത്ത് എത്തിയ നടിയാണ് നസ്രിയ. അവതരണത്തിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ താരം ഏറെ ശ്രദ്ധ നേടി. തുടര്‍ന്നാണ് സിനിമയില്‍ ബാലതാരമായി അരങ്ങേറിയ നസ്രിയ എണ്ണം പറഞ്ഞ നായികയായിട്ടാണ് സിനിമയില്‍ നിന്നും വിട വാങ്ങിയത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. 2014ല്‍ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച ശേഷം സിനിമാരംഗത്ത് നിന്നും വിട്ടുനിന്ന നസ്രിയ കഴിഞ്ഞ വര്‍ഷം അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഇതിന് പിന്നാലെ നസ്രിയ നസീം പ്രൊഡക്ഷന്‍ കമ്പനിയിലൂടെ സിനിമാ നിര്‍മാണ രംഗത്തും നസ്രിയ കാല്‍വയ്പ്് നടത്തി. സിനിമ അഭിനയം ഇനിയും താരം തുടരുമെന്നാണ് സൂചന. 

അതേസമയം സോഷ്യല്‍മീഡിയയില്‍ നസ്രിയ സജീവമാണ്. ഓരോ ചിത്രത്തിന്റെ വിശദാംശങ്ങളും ചിത്രങ്ങളും നസ്രിയ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങുകള്‍ക്ക് താരം എത്തിയ ചിത്രങ്ങളും ഇത്തരത്തില്‍ വൈറലായിരുന്നു. ഇതെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ നസ്രിയ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത് താരത്തിന്റെ ഒരു ഡാന്‍സാണ്. പിങ്ക് ചുരിദാറില്‍ ട്രയിനില്‍ ഡാന്‍സ് വയ്ക്കുന്ന നസ്രിയയുടെ വീഡിയോ ആണിത്. സോഷ്യല്‍മീഡിയയിലെ ഫാന്‍സിന്റെ അക്കൗണ്ട് വഴിയാണ് വീഡിയോ പുറത്തിറങ്ങിയിട്ടുള്ളത്. അതേസമയം വീഡിയോയ്ക്ക് ലഭിച്ച കമന്റിന്റെ പേരിലാണ് നൃത്തം വൈറലാകുന്നത്. വാതിലിന് അടുത്ത് നിന്ന്  വാതിലില്‍ പിടിക്കാതെ ഡാന്‍സ് ചെയ്യുന്ന നസ്രിയ ആണ് വീഡിയോയില്‍ ഉള്ളത്. ഫഹദ് ഇതിനെ എങ്ങനെ സഹിക്കുന്നു എന്നാണ് ഇതിന് ഒരു ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. കുട്ടിത്തം നിറഞ്ഞ നസ്രിയയുടെ പെരുമാറ്റവും ആരാധകര്‍ ഏറ്റെടുക്കുന്ന ഒന്നാണ്. ട്രയിനില്‍ നസ്രിയ കയറിയത് എപ്പോഴാണെന്നൊന്നും വീഡിയോയില്‍ വ്യക്തമല്ല. അതേസമയം ഒരു തമിഴ് ചിത്രത്തിന്റെ സെറ്റില്‍ വച്ച് പണ്ട് എടുത്ത വീഡിയോ ആണിതെന്നും സൂചനയുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 

 

Read more topics: # Nazriya nazim,# dancing in train
Nazriya nazim dancing in train

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES