Latest News

120 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കമല്‍ഹാസന്‍ വാങ്ങുന്നത് 50 കോടി; വിജയ് സേതുപതിക്ക് 10 കോടി; ഫഹദ് വാങ്ങുന്നത് നാല് കോടിയും; വിക്രം നാളെ റിലീസിനെത്തുമ്പോള്‍ താരങ്ങളുടെ പ്രതിഫലവും പുറത്ത്

Malayalilife
120 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കമല്‍ഹാസന്‍ വാങ്ങുന്നത് 50 കോടി; വിജയ് സേതുപതിക്ക് 10 കോടി; ഫഹദ് വാങ്ങുന്നത് നാല് കോടിയും; വിക്രം നാളെ റിലീസിനെത്തുമ്പോള്‍ താരങ്ങളുടെ പ്രതിഫലവും പുറത്ത്

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിക്രം. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ , സൂര്യ തുടങ്ങി ദക്ഷിണേന്ത്യയിലെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം നാളെയാണ് തിയറ്ററുകളില്‍ എത്തുക.

ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ചതിന് താരങ്ങള്‍ കൈപ്പറ്റിയ പ്രതിഫലം എത്രയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 120 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിലെ കമല്‍ഹാസന്റെ പ്രതിഫലം ഏകദേശം 50 കോടി ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിലെ സന്താനം എന്ന കഥാപാത്രത്തിനായി വിജയ് സേതുപതിയ്ക്ക് 10 കോടിയും അമര്‍ എന്ന കഥാപാത്രത്തിനായി ഫഹദ് ഫാസില്‍ലിന് നാല് കോടിയുമാണ് പ്രതിഫലം. 

സംവിധായകന്‍ ലോകേഷ് കനകരാജ് എട്ട് കോടി കൈപ്പറ്റുമ്പോള്‍ അനിരുദ്ധിന് നാല് കോടിയാണ് പ്രതിഫലം എന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ ചിത്രം 200 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്.ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തും.

ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്‍, വിജെ മൈന, ശിവാനി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മാണം.

vikram movie budget

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക