സിനിമയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന 'സ്‌റ്റൈല്‍ മന്നന്‍' രജനികാന്തിന് ആശംസകളുമായി നടന്‍ കമല്‍ഹാസന്‍ രംഗത്ത്. രജനികാന്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഏറ്റവും അനുയോജ്യമായ ചിത്രം നാളെ റിലീസാകുന്ന കൂലി ആണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി.
'അരനൂറ്റാണ്ടിന്റെ തിളക്കത്തില്‍ എന്റെ പ്രിയ സുഹൃത്ത് രജനികാന്തിന് സ്നേഹത്തോടും ആദരവോടും കൂടിയ ആശംസകള്‍ നേരുന്നു. ഈ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ അനുയോജ്യമായ അദ്ദേഹത്തിന്റെ കൂലി എന്ന സിനിമയുടെ വിജയത്തിനും ആശംസകള്‍,' കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കലാനിധി മാരന്‍ നിര്‍മ്മിച്ച് അനിരുദ്ധ് സംഗീതം ഒരുക്കി, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യരാജ്, നാഗാര്‍ജുന, ആമിര്‍ ഖാന്‍, ഉപേന്ദ്ര റാവു, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിലെ ഒരു കഥാപാത്രത്തിന് ജീവന്‍ നല്‍കുന്ന തന്റെ മകള്‍ ശ്രുതി ഹാസന് വിജയാശംസകളും നേരുന്നുവെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു.