നാലു വര്‍ഷം മുമ്പ് 2021ലായിരുന്നു നടി ദേവി അജിത്തിന്റെ ഏകമകളുടെ വിവാഹം. സിനിമാ ലോകത്തെ മുഴുവന്‍ ക്ഷണിച്ച അത്യാഢംബര ആഘോഷമായിരുന്നു മകള്‍ നന്ദനയുടെ വിവാഹം. 18ാം വയസില്‍ പ്രണയിച്ചു വിവാഹം കഴിച്ച അജിത്തും ദേവിയും കുട്ടിക്കാല സുഹൃത്തുക്കളായിുരന്നു. ഇരുവരും ചേര്‍ന്നാണ് ജയറാം നായകനായ ദി കാര്‍ എന്ന സിനിമ നിര്‍മ്മിച്ചത്.
ചിത്രത്തിന്റെ കാര്യങ്ങള്‍ക്കായി ഓടി നടന്നിരുന്ന അജിത്ത് അതിനിടെയുണ്ടായ ഒരു വാഹനാപകടത്തിലാണ് മരണത്തിനു കീഴടങ്ങുന്നത്. അതിനു ശേഷം മകള്‍ നന്ദനയെ പൊന്നുപോലെ നോക്കിയ ദേവി ഒരുമാസം മുമ്പാണ് ഒരമ്മൂമ്മ ആയത്. ഇപ്പോഴിതാ, പേരക്കുട്ടിയുടെ നൂലുകെട്ട് വമ്പന്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ദേവി. വട്ടിയൂര്‍ക്കാവിലെ വീട്ടിലാണ് നടി അതിഗംഭീരമായ ആഘോഷം ഒരുക്കിയതും അതിഥികളെയെല്ലാം ക്ഷണിച്ചതും.
വീട് മുഴുവന്‍ പൂക്കളാല്‍ അലങ്കരിച്ച ദേവി കുഞ്ഞിനെ താലോലിക്കുന്നതും ഓമനിക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം. അച്ഛന്‍ സിദ്ധാര്‍ത്ഥിന്റെയും അമ്മ നന്ദനയുടേയും കൈകളിലിരിക്കുന്ന കുഞ്ഞിന്റെ കഴുത്തില്‍ സ്വര്‍ണ മുത്ത് മാലയാണ് ദേവി അജിത്ത് അണിയിക്കുന്നത്. ഏറെ വാത്സല്യത്തോടെ നിറഞ്ഞുനില്‍ക്കുന്ന ദേവി ഒരമ്മൂമ്മയായതിന്റെ സന്തോഷത്തിലാണ് ഇപ്പോഴുള്ളത്.
സിദ്ധാര്‍ത്ഥ് ആണ് ദേവി അജിത്തിന്റെ മരുമകന്‍. തിരുവനന്തപുരംകാരിയായ ദേവി അജിത്ത് കേരള ലോ അക്കാദമിയില്‍ നിന്നും അഭിഭാഷക ബിരുദം കരസ്ഥമാക്കിട്ടുണ്ട്. മതാപിതാക്കള്‍ രണ്ടു പേരും അദ്ധ്യാപകരായിരുന്നു. മഴയെന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നതും. തുടര്‍ന്ന് നിരവധി സിനിമകളാണ് മലയാളത്തിലും തമിഴിലുമായി ചെയ്തതും. ദേവി തന്റെ 22ാമത്തെ വയസില്‍ നിര്‍മ്മാണ മേഖലയിലേക്കും ചുവട് വയ്ച്ചിരുന്നു. പിന്നാലെയാണ് ഭര്‍ത്താവിനെ നഷ്ടപ്പെടുന്നതും. മകള്‍ക്ക് നാലു വയസ് മാത്രമുള്ളപ്പോഴായിരുന്നു അജിത്തിന്റെ മരണം.
ഇതോടെ ദേവിക്ക് ന്യുറോ അറ്റാക്ക് എന്ന അവസ്ഥ വരികയും വീട്ടുകാരുടെ പിന്തുണ കൊണ്ട് ദേവി തിരിച്ചെത്തുകയും ചെയ്തു. പിന്നീട് നന്ദുവെന്ന് വിളിക്കുന്ന നന്ദനയായിരുന്നു ദേവിയുടെ ലോകം. സിനിമകളിലും ഷോകളിലും സജീവമായ ദേവി അല്‍പകാലം മുമ്പ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും അത് പരാജയപ്പെട്ടു. 11 വര്‍ഷം മുമ്പായിരുന്നു ആര്‍മിയിലെ കേണലായിരുന്ന വാസുദേവന്‍ നായരെ വിവാഹം ചെയ്തത്. എന്നാല്‍ പൊരുത്തപ്പെട്ടു പോകാന്‍ പറ്റിയില്ല. അങ്ങനെ ഒന്‍പതു വര്‍ഷം മുമ്പ് ഡിവോഴ്‌സ് ആവുകയും ചെയ്തു. ദേവി അജിത്ത് എന്ന പേര് മലയാളസിനിമയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ഒരു തന്റേടിയായിട്ടാണ്. ആരോടും കാര്യങ്ങള്‍ വെട്ടിതുറന്നുപറയാന്‍ മടിയില്ലാത്ത നടിയായ ദേവി വിവാദങ്ങളുടെ പേരില്‍ എന്നും ക്രൂശിക്കപ്പെട്ടിരുന്നു.