സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ് എസ് രാജമൗലിയുടെ പുതിയ ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ കുംഭ എന്ന കിടിലന്‍ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്. രാജമൗലി, പൃഥ്വിരാജ്, മഹേഷ് ബാബു തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
പൃഥ്വിരാജിന്റെ പ്രകടനത്തെ പ്രശംസിച്ച് ആണ് സംവിധായകന്‍ എസ്.എസ്. രാജമൗലി പോസറ്റ് പങ്ക് വച്ചത്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജെന്ന് അദ്ദേഹം പറഞ്ഞു. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'കുംഭ' എന്ന പ്രതിനായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് ഹിറ്റ് സംവിധായകന്‍ ഈക്കാര്യം വെളിപ്പെടുത്തിയത്.
'പൃഥ്വിരാജിനൊപ്പം ആദ്യ ഷോട്ട് പൂര്‍ത്തിയാക്കിയ ശേഷം, ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് താങ്കള്‍. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകനായ കുംഭയ്ക്ക് താങ്കള്‍ ജീവന്‍ നല്‍കുന്നത് വളരെ സംതൃപ്തി നല്‍കുന്ന അനുഭവമായിരുന്നു. ആ കസേരയിലേക്ക് അക്ഷരാര്‍ഥത്തില്‍ ഇറങ്ങിയിരുന്നതിന് പൃഥ്വിരാജിന് നന്ദി.'' രാജമൗലി കുറിച്ചു.
ഞാന്‍ ഇന്നുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ മനസുള്ള കഥാപാത്രം. കുംഭയെ അവതരിപ്പിക്കുന്നു' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം തയ്യാറായിരിക്കൂ എന്ന് മഹേഷ് ബാബുവിനോടും കളി തുടങ്ങിയെന്ന് ചിത്രത്തിലെ നായിക പ്രിയങ്കാ ചോപ്രയോടും പൃഥ്വി പോസ്റ്റില്‍ പറയുന്നു. തന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ലോകമുണ്ടാക്കിയതിന് രാജമൗലിയോട് നന്ദി പറയുന്നതായും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
മഹേഷ് ബാബു നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍, കുംഭ എന്ന നെഗറ്റീവ് കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍, ഒരു റോബട്ടിക് വീല്‍ചെയറില്‍ ഇരിക്കുന്ന പൃഥ്വിരാജിനെ കാണാം. താരം ഒരു ഭ്രാന്തനായ ശാസ്ത്രജ്ഞനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എസ്എസ്എംബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മഹേഷ് ബാബുവിന്റെ 50-ാം പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ മഹേഷ് ബാബു അവതരിപ്പിക്കുന്ന കഥാപാത്രം 'ഗ്ലോബ് ട്രോട്ടര്‍' അഥവാ ലോകം ചുറ്റുന്നവനായാണ് വിശേഷിപ്പിക്കുന്നത്. ഇത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രങ്ങളില്‍ ഒന്നാണ്.