വീട്ടു ജോലിക്കാരനായി തന്നോടൊപ്പം 40 വര്‍ഷം ജോലി ചെയ്ത ആളുടെ മകന്റെ വിവാഹം മുമ്പില്‍ നിന്ന് നടത്തി നടന്‍ വിക്രം. ചടങ്ങിന്തെ്തി വരന് താലി കൈമാറി വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.വിക്രമിന്റെ വീട്ടില്‍ 40 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു ഒഴിമാരന്‍ എന്നയാളുടെ മകന്റെ വിവാഹമാണ് നടന്‍ നടത്തിയത്.
സഹായി ഒഴിമാരന്‍അടുത്തിടെ മരിച്ചിരുന്നു. ഭാര്യ മേരിയും നാല്‍പ്പതു വര്‍ഷത്തിലേറെയായി വീട്ടില്‍ ജോലി ചെയ്യുന്നു. ഇവരുടെ മകന്റെ വിവാഹമാണ് താരം മുന്‍കൈയെടുത്ത് നടത്തിയത്. താരം തന്നെ മുന്‍കൈയെടുത്ത് നടത്തി കൊടുക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ഒഴിമാരന്റെ മകന്‍ ദീപക്കിന്റേയും വര്‍ഷിണിയുടേയും വിവാഹമായിരുന്നു തിങ്കളാഴ്ച. തിരുപ്പൂരിലെ കന്തസ്വാമി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍. വിക്രത്തിന്റെ ആരാധകരും താരത്തിന്റെ ഫാന്‍സ് ക്ലബ് അംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.
ഈയിടെ തന്നെ കാണണമെന്ന് പറഞ്ഞ കേരളത്തില്‍ നിന്നുള്ള ഒരാരാധകനെ വിക്രം സന്ദര്‍ശിച്ചതും ഇതിന്റെ വീഡിയോ താരം തന്നെ പോസ്റ്റ് ചെയ്തതും വാര്‍ത്തയായിരുന്നു.അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്രയാണ് വിക്രമിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനാണ് താരത്തിന്റേതായി തിയേറ്ററുകളിലെ ത്താനൊരുങ്ങുന്നത്. ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുന്നുത്. ഈ മാസം 30-നാണ് സിനിമയുടെ റിലീസ്.