Latest News

സലീമയ്ക്ക് ഓറല്‍ കാന്‍സര്‍; ട്രീറ്റ്‌മെന്റില്‍ രോഗം മാറി; ഇപ്പോള്‍ തമിഴില്‍ അഭിനയിക്കുന്നുണ്ട്; അവര്‍ കിടപ്പിലായെന്ന് പ്രചരണമുണ്ട്; മുന്നോട്ട് ഉള്ള യാത്രയില്‍ കാശിന് ആവശ്യമുണ്ട്; വര്‍ക്കാണ് വേണ്ടത്;  ചെന്നൈയിലെത്തിയ നടി സീമ ജി നായര്‍ നടി സലീമയെക്കുറിച്ച് പങ്ക് വച്ചത്

Malayalilife
 സലീമയ്ക്ക് ഓറല്‍ കാന്‍സര്‍; ട്രീറ്റ്‌മെന്റില്‍ രോഗം മാറി; ഇപ്പോള്‍ തമിഴില്‍ അഭിനയിക്കുന്നുണ്ട്; അവര്‍ കിടപ്പിലായെന്ന് പ്രചരണമുണ്ട്; മുന്നോട്ട് ഉള്ള യാത്രയില്‍ കാശിന് ആവശ്യമുണ്ട്; വര്‍ക്കാണ് വേണ്ടത്;  ചെന്നൈയിലെത്തിയ നടി സീമ ജി നായര്‍ നടി സലീമയെക്കുറിച്ച് പങ്ക് വച്ചത്

നഖക്ഷതങ്ങള്‍, ആരണ്യകം, മഹായാനം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു സലീമ. എണ്‍പതുകളുടെ അവസാനം മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ സജീവമായിരുന്ന സലീമ പിന്നീട് സിനിമയില്‍ നിന്നും വലിയ ഇടവേളയെടുത്തിരുന്നു. ഇപ്പോളിതാ ചെന്നൈയിലെത്തിയ നടി സീമ ജി നായര്‍ നടി സലീമയെക്കുറിച്ച് പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.

സലീമയ്ക്ക് ഓറല്‍ കാന്‍സര്‍ ആയിരുന്നു. ചികിത്സയിലഝടെ അതെല്ലാം മാറിയെന്നും സീ മ കുറിപ്പില്‍ പറയുന്നു. അതേസമയം അവര്‍ക്കു അസുഖം ആണെന്നറിഞ്ഞപ്പോള്‍ കുറച്ചു പേരോട് ഞാന്‍ സഹായം ചോദിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ കൊണ്ടാവാം പലര്‍ക്കും സഹായിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും സീമ പറയുന്നുണ്ട്. സലീമയ്ക്കൊപ്പമുളള ചിത്രം പങ്കിട്ടുകൊണ്ടാണ് സീമയുടെ കുറിപ്പ്.

ശുഭദിനം . ഇപ്പോള്‍ ഞാന്‍ ചെന്നൈയില്‍ ആണ്.. ഷൂട്ടിന് വന്നതാണ്, കുറെ നാളുകള്‍ക്കു മുന്നേ സലീമ എന്നെ വിളിച്ചിരുന്നു.. മുന്‍ പരിചയമില്ല, കണ്ടിട്ടുമില്ല, ചെന്നൈയിലേക്കുള്ള വരവില്‍ എനിക്കു കഴിഞ്ഞ രണ്ടു പ്രാവശ്യവും കാണാന്‍ പറ്റിയിരുന്നില്ല.. ഇന്നലെയാണ് ആദ്യമായി കണ്ടത്.. എന്റെ കൂടെയുള്ളത് ആരാണെന്നു നിങ്ങള്‍ക്ക് മനസ്സിലായോ എന്ന് അറിയില്ല.. ഇത് നഖക്ഷതങ്ങളിലെയും ആരണ്യകത്തിലേയുമൊക്കെ നായികയായിരുന്ന സലീമ .

ഒളിച്ചിരിക്കാന്‍ വള്ളികുടിലൊന്നൊരുക്കി വെച്ചില്ലേ.. ആ പാട്ടൊക്കെ ഓര്‍മ്മ വരുന്നില്ലേ.. കുറച്ചു നാളുകള്‍ക്കു മുന്നേ സലീമക്ക് ഓറല്‍ കാന്‍സര്‍ വന്നു.. ഇപ്പോള്‍ ട്രീറ്റ്‌മെന്റില്‍ അതെല്ലാം മാറി, ഇപ്പോള്‍ തമിഴില്‍ അഭിനയിക്കുന്നുണ്ട്.. അവരുടെ മനസ്സ് നിറയെ മലയാളികളും മലയാള സിനിമകളും ഇവിടുത്തെ ഓര്‍മകളും ആണ്.. ഇവിടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടു... അവര്‍ക്കു അസുഖം ആണെന്നറിഞ്ഞപ്പോള്‍ കുറച്ചു പേരോട് ഞാന്‍ സഹായം ചോദിച്ചിരുന്നു.. തിരക്കുകള്‍കൊണ്ടാവാം പലര്‍ക്കും സഹായിക്കാന്‍ കഴിഞ്ഞിരുന്നില്ല..

നടന്‍ വിനീത് അവരെ പോയികൊണ്ടിരുന്നു.. ശ്വേത മേനോന്‍ വിളിച്ചിരുന്നു, അങ്ങനെ ചിലര്‍ മാത്രം.. ലൈംലൈറ്റിന്റെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ എല്ലാര്‍ക്കും എല്ലാരേയും അറിയാം, അത് കഴിഞ്ഞാല്‍ ആര്‍ക്കും ആരെയും അറിയില്ല.. മലയാളത്തെയും മലയാളിയെയും സ്‌നേഹിക്കുന്ന സലീമക്ക് മലയാളത്തിലേക്ക് തിരിച്ചു വരാന്‍ കഴിയട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.. അവര്‍ കിടപ്പിലായി പോയിയെന്നു പ്രചാരണം ഉണ്ട്.. ഇപ്പോള്‍ അങ്ങനെ അല്ല, മുന്നോട്ടുള്ള യാത്രയില്‍ അവര്‍ക്ക് കാശിനു അത്യാവശ്യം ഉണ്ട്.. അവര്‍ക്കു വര്‍ക്കാണ് ഇപ്പോള്‍ വേണ്ടത്, അത് സിനിമയിലായാലും, സീരിയലില്‍ ആയാലും സീമ ജി നായര്‍ കുറിച്ചു.

seema g nair about actress saleema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES