Latest News

തൃഷയെ ഇഷ്ടമല്ല; കാര്യങ്ങള്‍ തുറന്നുപറയാന്‍ എനിക്ക് ഒരു മടിയുമില്ല; പക്ഷെ വിജയ് അങ്ങനെയല്ല; തൃഷ വിജയ്യുടെ ജീവിതത്തിലെ ഇത്തിള്‍കണ്ണി; തുറന്നുപറഞ്ഞ് ഗായിക സുചിത്ര

Malayalilife
തൃഷയെ ഇഷ്ടമല്ല; കാര്യങ്ങള്‍ തുറന്നുപറയാന്‍ എനിക്ക് ഒരു മടിയുമില്ല; പക്ഷെ വിജയ് അങ്ങനെയല്ല; തൃഷ വിജയ്യുടെ ജീവിതത്തിലെ ഇത്തിള്‍കണ്ണി; തുറന്നുപറഞ്ഞ് ഗായിക സുചിത്ര

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങും അതിനോടനുബന്ധിച്ചുള്ള വിവാദങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നടി തൃഷ പങ്കെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിമാറി. വിജയ്യുടെ രാഷ്ട്രീയ വിജയത്തിനിടയിലും ഭാര്യ സംഗീതയുമായുള്ള വിവാഹമോചന കേസും വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളും വാര്‍ത്തകളില്‍ നിറയുന്നു. 

ഈ സാഹചര്യത്തില്‍ തൃഷയ്ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. ഫസ്റ്റ്പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് തൃഷയെ ഒട്ടും ഇഷ്ടമല്ലെന്നും, വിജയിച്ച വ്യക്തികളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന 'പരാദജീവി'യെപ്പോലെയാണ് തൃഷയെന്നുമാണ് സുചിത്ര പരിഹസിച്ചത്. കുടുംബത്തില്‍ നിന്നും ഭാര്യയില്‍ നിന്നും അകന്ന് ഒറ്റപ്പെട്ട നിലയിലാണ് വിജയ് ഇപ്പോള്‍ കഴിയുന്നതെന്നും സുചിത്ര പറഞ്ഞു. 

വിജയ്യുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും സുചിത്ര ആശങ്ക പങ്കുവെച്ചു. രാഷ്ട്രീയത്തിന്റെ ആഴക്കടലുകളില്‍ വിജയിയെ നയിക്കാന്‍ പിതാവ് ചന്ദ്രശേഖറിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹത്തിന്റെ പിന്തുണയില്ലാതെ രാഷ്ട്രീയത്തില്‍ വിജയിക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. തമിഴ് സിനിമാലോകത്തെ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് സുചിത്രയുടെ ഈ തുറന്നുപറച്ചില്‍.

Read more topics: # സുചിത്ര.
suchitra calls trisha and vijay

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES