അടുത്തിടെയാണ് തെന്നിന്ത്യന്‍ സിനിമാ താരങ്ങളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ വിവാഹിതരായത്. ഇരുവരുടെയും ആരാധകര്‍ ഏറെ ആഘോഷിച്ചതായിരുന്നു ഇവരുടെ വിവാഹം. മേയ് ഒമ്പതിനായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ 37ാം ജന്മദിനം. ആരാധകരും സുഹുത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം താരത്തിനു ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.
ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന്റെ വിവാഹശേഷമുള്ള ആദ്യ ജന്മദിനം എങ്ങനെയാണ് ആഘോഷിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യയായ രശ്മിക മന്ദാന.കുടുംബാംഗങ്ങള്‍ക്കുമൊപ്പമുളള മനോഹരമായ നിമിഷങ്ങള്‍ പങ്കിട്ടുകൊണ്ടായിരുന്നു രശ്മികയുടെ കുറിപ്പ്.
'ഇന്ന് എന്റെ പ്രിയപ്പെട്ടവന്റെ ജന്മദിനമാണ്. ഞങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരുന്നു എന്ന് നോക്കാം. പക്ഷേ എല്ലാം റിവേഴ്സ് ഓഡറില്‍ പറയണം. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ആഘോഷത്തിനായി പോവുകയാണ്. അതിന് തൊട്ടുമുന്‍പ് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്തു. വിജയ് ഒരു മീറ്റിങ്ങിനായി പോയ സമയത്ത് ഞാന്‍ കുറച്ച് കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്തു.
അതിനും മുന്‍പ വിജയ്ക്ക് സ്നേഹം അറിയിക്കാന്‍ വീട്ടിലേക്കെത്തിയ ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകരെ കണ്ടിരുന്നു, എനിക്കും അവരില്‍ നിന്ന് ഒരുപാട് സ്നേഹം കിട്ടി. അതിരാവിലെ പപ്പാലുവിനും പപ്പക്കും ഷിമ്മുവിനും ഒപ്പം ഗുഡ് മോര്‍ണിങ് പറഞ്ഞായിരുന്നു തുടക്കം. വിജയ്യുടെ പിറന്നാള്‍ ആഘോഷിക്കാനായി ഷിമ്മു ഇവിടെ എത്തിയതോടെ ഇന്നത്തെ ദിവസം ശരിക്കും മനോഹരമായി' രശ്മിക കുറിപ്പില്‍ പറയുന്നു. ചിലപ്പോഴൊക്കെ ഷൂട്ടിങ് ഷെഡ്യൂളുകള്‍ അപ്രതീക്ഷിതമായി റദ്ദാക്കപ്പെടുന്നത് തനിക്ക് വലിയ സന്തോഷമാണെന്നും അത് തങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ സമയം നല്‍കാറുണ്ടെന്നും നടി പറഞ്ഞു.