Latest News

'തടൈ അതൈ ഉടൈ', 'സൂര്യ: പവര്‍ ഓഫ് ലവ്'; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ രണ്ട് ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്തു

Malayalilife
'തടൈ അതൈ ഉടൈ', 'സൂര്യ: പവര്‍ ഓഫ് ലവ്'; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ രണ്ട് ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്തു

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്തു. കന്നഡ ചിത്രമായ 'സൂര്യ: പവര്‍ ഓഫ് ലവ്', തമിഴ് ചിത്രമായ 'തടൈ അതൈ ഉടൈ' എന്നീ രണ്ട് ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്തത്.

പുതുമുഖങ്ങളായ പ്രശാന്ത്, ഹര്‍ഷിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാഗര്‍ ദാസ് സംവിധാനം ചെയ്ത കന്നഡ ആക്ഷന്‍ റൊമാന്റിക് ചിത്രമായ 'സൂര്യ: പവര്‍ ഓഫ് ലവ്' ആമസോണ്‍ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷനും, പ്രണയത്തിനും തുല്യ പ്രാധാന്യമുള്ള ചിത്രത്തില്‍ ശ്രുതി, രവി ശങ്കര്‍, പ്രമോദ് ഷെട്ടി തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

'അങ്കാടി തെരു' ഫെയിം മഹേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ആക്ഷന്‍ ഡ്രാമ ചിത്രമായ 'തടൈ അതൈ ഉടൈ' ഹംഗാമ ഒടിടിയിലാണ് സ്ട്രീമിംഗ് ചെയ്യുന്നത്. വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങളും, ശക്തമായ ആക്ഷന്‍ രംഗങ്ങളുമുള്ള ചിത്രത്തിന് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍  മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ചു. മഹേഷിന് പുറമെ ചിത്രത്തില്‍ നിരവധി ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നു. ഇഷ്ടികശാലയിലെ സാധാരണ ജീവിതത്തില്‍ നിന്ന് സിനിമാ ലോകത്തേക്ക് കടക്കാന്‍ സ്വപ്നം കാണുന്ന മൂന്ന് യുവ സിനിമാസ്വപ്നികളുടെ കഥയാണ് 'തടൈ അതൈ ഉടൈ' പറയുന്നത്.

ഇരു ചിത്രങ്ങളും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകുമെന്ന് ഇരു സിനിമകളുടേയും വിതരണ ചുമതല നിര്‍വഹിക്കുന്ന കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ സി. ഇ. ഒ നിര്‍മല്‍ ബേബി വര്‍ഗീസ് അറിയിച്ചു.

Thadai Athai Udai

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES