Latest News

വിജു.. ഐ ലവ് യൂ ഫോര്‍എവര്‍;  വിജയ് യേശുദാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രജ്നി ജോസ് പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
വിജു.. ഐ ലവ് യൂ ഫോര്‍എവര്‍;  വിജയ് യേശുദാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രജ്നി ജോസ് പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ പങ്കുവെച്ച ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം വൈറലായിരുന്നു. രഞ്ജിനി ജോസും വിജുവിന് ആശംസ അറിയിച്ചെത്തിയിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളാണ് രഞ്ജിനിയും വിജയും. പണ്ട് മുതല്‍ക്കേ തന്നെ ഒരുമിച്ച് സ്റ്റേജുകളില്‍ പട്ടു പാടാനും പരിപാടികള്‍ സങ്കടിപ്പിക്കാനും ഒരുമിച്ചായിരുന്നു ഇവര്‍ രണ്ടാളും. 'വിജു, ഹാപ്പിയസ്റ്റ് ബര്‍ത്ത് ഡേ. ഐ ലവ് യൂ ഫോര്‍എവര്‍' എന്നായിരുന്നു രഞ്ജിനി കുറിച്ചത്. 

വിജയിനൊപ്പമുള്ള മനോഹരമായ ചിത്രവും ഗായിക പങ്കുവെച്ചിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. ആശംസകള്‍ മാത്രമല്ല ഇവരുടെ സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. വിജയുമായി കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് തരാം പങ്കുവച്ചത്. 

വളരെ ചെറുപ്പത്തിലെ സംഗീതം പഠിച്ചു തുടങ്ങിയ രഞ്ജിനി ജോസ് ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ പ്രശസ്തമായ കൊച്ചിന്‍ കോറസ് ട്രൂപ്പില്‍ ഗായികയായി ചേര്‍ന്നു. രഞ്ജിനി ജോസ് 2005-ലാണ് തമിഴ് സിനിമയില്‍ പാടിയത്. ചാണക്യ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. ഖേലെ ഹം ജീ ജാന്‍ സേ എന്ന സിനിമയിലാണ് ഹിന്ദിയില്‍ ആദ്യ ഗാനം പാടുന്നത്. നീ ബംഗാരു തല്ലി എന്ന സിനിമയിലൂടെ തെലുങ്കിലും രഞ്ജിനി ഗാനമാലപിച്ചു. വിവിധ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ രഞ്ജിനി പാടിയിട്ടുണ്ട്.

 

vijay yesudas BIRTHDAY

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES