ദി ഗോട്ട് സിനിമയില്‍ വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലമെന്ന് സൂചന; ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനാകാന്‍ വിജയ്

Malayalilife
 ദി ഗോട്ട് സിനിമയില്‍ വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലമെന്ന് സൂചന; ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനാകാന്‍ വിജയ്

രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിനിമയിൽ നിന്ന് വിടവാങ്ങുന്നുവെന്ന് നടൻ വിജയ് നൽകുന്ന സൂചന. ഇത് ആരാധകരെ ഏറെ നിരാശരാക്കിയിട്ടുണ്ട്. ഇതിനിടെയാണ് കരാർ ഒപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുമെന്നും മുഴുവൻ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നുമാണ് വിജയ് പറഞ്ഞിരിക്കുന്നത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ദ ഗോട്ട്) ആണ് വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിജയിന്റെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധായകനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. തെലുങ്കു സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായിരിക്കും നിർമ്മാതാക്കൾ. ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 250 കോടിയോളമാണ് വിജയിന് നൽകുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാവ് എന്ന റെക്കോഡ് വിജയിന് സ്വന്തമാകും. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലാണ് നിലവിൽ ഈ റെക്കോഡ്. അവസാന ചിത്രത്തിലൂടെ വിജയ് അത് മറികടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

വിജയ്യുടെ രാഷ്ട്രീയ പ്രവേശം ആരാധകരെ ആവേശത്തിലാഴ്‌ത്തിയെങ്കിലും സിനിമയിൽ നിന്ന് മാറിനിൽക്കുന്നുവെന്ന പ്രഖ്യാപനം കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന പാർട്ടി രജിസ്റ്റർ ചെയ്യാൻ മുൻകൈ എടുത്തത് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിലെ അംഗങ്ങളാണ്.

'എന്നെ സംബന്ധിച്ച് രാഷ്ട്രീയം എനിക്ക് മറ്റൊരു ജോലിയല്ല. അതൊരു വിശുദ്ധ ജോലിയാണ്. രാഷ്ട്രീയ ഉയരങ്ങൾ മാത്രമല്ല, രാഷ്ട്രീയത്തിന്റെ നീളവും പരപ്പും എന്റെ മുൻഗാമികളിൽ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിനായി ഞാൻ മാനസികമായി തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം ഒരു ഹോബിയല്ല, അത് എന്റെ അഗാധമായ ആഗ്രഹമാണ്. രാഷ്ട്രീയ പ്രവർത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകൾ പൂർത്തിയാക്കും. അതിനുശേഷം പൂർണമായും രാഷ്ട്രീയത്തിൽ മുഴുകും', എന്നാണ് വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പറഞ്ഞത്.

ഒരു കോടി ആളുകളെ പാർട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തിൽ തമിഴക വെട്രി കഴകം ലക്ഷ്യമിടുന്നത്. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. വരുന്ന ഏപ്രിലിൽ സമ്മേളനം നടത്തും.

Read more topics: # വിജയ്
vijay goat shoot SALORY

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES