Latest News

ആഘോഷം വേണ്ട; 50-ാം ജന്മദിനം ലളിതമാക്കി ദളപതി വിജയ്; ഗോട്ടിന്റെ വീഡിയോ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍

Malayalilife
topbanner
ആഘോഷം വേണ്ട; 50-ാം ജന്മദിനം ലളിതമാക്കി ദളപതി വിജയ്; ഗോട്ടിന്റെ വീഡിയോ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍

50-ാം ജന്മദിനം ലളിതമാക്കി നടന്‍ ദളപതി വിജയ്. കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ ഗതിയില്‍ ആരാധകര്‍ ചേര്‍ന്നൊരുക്കാറുള്ള ഗംഭീര പിറന്നാള്‍ ആഘോഷം ഇക്കുറി വേണ്ടെന്നു വച്ചിരിക്കുകയാണ് ദളപതി വിജയ്. കഴിഞ്ഞ ദിവസം അദ്ദേഹം വിഷമദ്യ ദുരന്തത്തില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചിരുന്നു. 

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ 40-ലധികം പേര്‍ വിഷമദ്യം കഴിച്ച് മരിച്ചിരുന്നു. ഈ ദൗര്‍ഭാഗ്യകരമായ സംഭവം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

കള്ളക്കുറിച്ചി ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനും ദുരന്തസമയത്ത് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിനുമായി വിജയ് തിയേറ്ററുകള്‍ക്ക് പുറത്തുള്ള ജന്മദിനാഘോഷങ്ങള്‍ നിര്‍ത്തിവെക്കുകയും കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങളെ സഹായിക്കാന്‍ ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നടന്റെ 50-ാം ജന്മദിനത്തിന് മുന്നോടിയായി ആരാധകര്‍ക്ക് സന്ദേശം കൈമാറുന്നതിനായി വിജയ് ഫാന്‍സ് ക്ലബ് പ്രസിഡന്റ് ബസ്സി ആനന്ദ് തന്റെ സോഷ്യല്‍ മീഡിയയില്‍ ജന്മദിന ആഘോഷം റദ്ദാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.പിറന്നാള്‍ ആഘോഷമാക്കാനായി ആരാധകര്‍ തയ്യാറെടുക്കുന്നതിനിടെയാണ് സൂപ്പര്‍ താരത്തിന്റെ അപ്രതീക്ഷിതമായ നിലപാട്.

സര്‍ക്കാറിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്ന് എക്‌സിലൂടെ താരം പ്രതികരിച്ചിരുന്നു. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് വിജയ് സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

പിറന്നാള്‍ ആഘോഷമാക്കാന്‍ പുതിയ ചിത്രം ദി ഗോട്ട്(ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ട്രൈം) ടീസര്‍ പുറത്തുവിട്ടു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററില്‍ തീ പാറിക്കും എന്ന് സൂചന നല്‍കുന്നതാണ് ടീസര്‍.ജൂണ്‍ 22ന് രാത്രി 12 മണിക്കാണ് വിഡിയോ റിലീസ് ചെയ്തത്. 50 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ത്രില്ലിങ് ചേസിങ് വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. വിജയ് യെ ഇരട്ട വേഷത്തിലാണ് ടീസറില്‍ കാണുന്നത്. യൂട്യൂബില്‍ ട്രെന്‍ഡിങ്ങാണ് വിഡിയോ.

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഹോളിവുഡ് ലെവലിലാണ് ചിത്രം എത്തുന്നത് എന്നാണ് ആരാധകരുടെ കമന്റുകള്‍. ചിത്രത്തിലെ പുതിയ ഗാനവും ഇന്ന് എത്തും. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. അന്തരിച്ച ഗായിക ഭവതാരിണിയുടെ ശബ്ദത്തിലാണ് ഗാനം എത്തുക. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് യുവന്‍ സഹോദരിയുടെ ശബ്ദം പുനഃസൃഷ്ടിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Read more topics: # വിജയ്
birthday of vijay goat movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES