പ്രേക്ഷകരുടെ പ്രിയ താരദമ്പതികള്‍ ഒന്നിക്കുന്നു; അഞ്ജലി മേനോന്റെ സംവിധാനത്തില്‍ സൂര്യയും ജ്യോതികയും ഒന്നിക്കുന്ന സിനിമ ഉടനെന്ന് റിപ്പോര്‍ട്ട്

Malayalilife
പ്രേക്ഷകരുടെ പ്രിയ താരദമ്പതികള്‍ ഒന്നിക്കുന്നു; അഞ്ജലി മേനോന്റെ സംവിധാനത്തില്‍ സൂര്യയും ജ്യോതികയും ഒന്നിക്കുന്ന സിനിമ ഉടനെന്ന് റിപ്പോര്‍ട്ട്

കോളിവുഡിലെ ഏറ്റവും ജനപ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം.  ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ താരജോഡികള്‍ സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുകയാണ്. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത ജ്യോതിക വീണ്ടും സിനിമയില്‍ സജീവമാണ്. 

സൂര്യയും ജ്യോതികയും ഒന്നിക്കുന്ന ചിത്രം യാഥാര്‍ത്ഥ്യമാക്കുന്നത് മലയാളി സംവിധായിക അഞ്ജലി മേനോന്‍ ആണ്. അഞ്ജലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ഇരുവരും ഒന്നിക്കുമെന്ന് തമിഴ് സിനിമാ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഹലിത ഷമീം സംവിധാനം
ചെയ്യുന്ന ചിത്രത്തിലേക്കും ഇരുവരെയും സമീപിച്ചതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.

അഭിനയ രംഗത്ത് സജീവമാണെങ്കിലും ഡേറ്റ് ക്ലാഷുകള്‍ ഉണ്ടാകാത്ത രീതിയിലാണ് ജ്യോതിക സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. സൂര്യയുടെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കങ്കുവയാണ് സൂര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. സുധ കൊങ്ങാര സംവിധാനം ചെയ്യുന്ന പുറനാനൂറ്,കാര്‍ത്തിക് സുബ്ബരാജ് ചിത്രം എന്നിവയാണ് സൂര്യയുടെതായി അണിയറിയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

suriya jyothika starrer film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES