ആദ്യം ജ്യോതിക, പിന്നെ സൂര്യ; ഞങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍; ചിത്രങ്ങളുമായി ജ്യോതിക

Malayalilife
 ആദ്യം ജ്യോതിക, പിന്നെ സൂര്യ; ഞങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍; ചിത്രങ്ങളുമായി ജ്യോതിക

മിഴകത്തിനു മാത്രമല്ല, മലയാളികള്‍ക്കും പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെ മാതൃകാദമ്പതികള്‍ എന്ന രീതിയില്‍ കൂടിയാണ് ആരാധകര്‍ ഇരുവരെയും നോക്കി കാണുന്നത്. സ്ത്രീകളോട് എത്രത്തോളം ബഹുമാനത്തോടെ പെരുമാറുന്ന ഭര്‍ത്താവാണ് സൂര്യയെന്ന് ജ്യോതിക പല അഭിമുഖങ്ങളിലും മുന്‍പു വാചാലയായിട്ടുണ്ട്. ഇപ്പോഴിതാ, ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളും ആ വാക്കുകള്‍ക്ക് അടിവരയിടുകയാണ്. 

വീടിനു മുന്നിലുള്ള നെയിംപ്ലേറ്റ് ആണ് ജ്യോതിക ഷെയര്‍ ചെയ്തിരിക്കുന്നത്. നെയിം പ്ലേറ്റില്‍ ജ്യോതികയുടെ പേരാണ് ആദ്യം നല്‍കിയത്. 'വിവാഹം എന്നാല്‍ യഥാര്‍ഥ കൂട്ടുകെട്ടാണ്. ഒരു പുരുഷന്‍ വീട് കെട്ടുന്നു, ഭാര്യ അതിനെ ഒരു ഭവനമാക്കി മാറ്റുന്നു,' എന്ന അടിക്കുറിപ്പോടെയാണ് ജ്യോതിക ചിത്രങ്ങള്‍ പങ്കിട്ടത്. 

അടുത്ത സുഹൃത്തുക്കളുടെ വീടിനു മുന്നില്‍ സ്ഥാപിച്ച ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും പേരുകള്‍ ചേര്‍ത്ത ഏതാനും നെയിംപ്ലേറ്റുകളും ഇതിനൊപ്പം ജ്യോതിക പങ്കുവച്ചിട്ടുണ്ട്. ഭാര്യയ്ക്ക് പ്രഥമസ്ഥാനം നല്‍കുന്ന സൂര്യയെന്ന ഭര്‍ത്താവിന് കയ്യടിക്കുകയാണ് ആരാധകര്‍. ഒരു പ്രമോഷന്റെ ഭാഗമായാണ് ജ്യോതിക ചിത്രങ്ങള്‍ പങ്കിട്ടത്. കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രമാണ് സൂര്യയുടെ പുതിയ റിലീസ്. വന്‍ മുതല്‍മുടക്കിലൊരുങ്ങുന്ന സിനിമയില്‍ രണ്ട് ഗെറ്റപ്പിലാണ് താരം എത്തുന്നത്. സിരുത്തൈ ശിവയാണ് സംവിധാനം. ബോബി ഡിയോള്‍ വില്ലന്‍ വേഷത്തിലെത്തുന്നു. നവംബര്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

house name bord jyothika

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES