Latest News

മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൂര്യയും ജ്യോതികയും; ചണ്ഡികയാഗത്തില്‍ പങ്കെടുത്ത് താരദമ്പതികള്‍

Malayalilife
മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൂര്യയും ജ്യോതികയും; ചണ്ഡികയാഗത്തില്‍ പങ്കെടുത്ത് താരദമ്പതികള്‍

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി താരദമ്പതികളായ സൂര്യയും ജ്യോതികയും . ചണ്ഡികയാഗത്തില്‍ പങ്കെടുക്കാനാണ് ഇരുവരും മൂകാംബികയില്‍ എത്തിയത് .ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം ശ്രദ്ധനേടുകയാണ്.താരപ്രൗഡിയൊന്നുമില്ലാതെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.

കസവ് മുണ്ട് ചൂടിയ സൂര്യയുടേയും , മഞ്ഞ സാരിയില്‍ തൊഴുകൈകളോടെ നില്‍ക്കുന്ന ജ്യോതികയുടെയും ചിത്രങ്ങളാണ് പുറത്ത് വന്നത് .നിരവധി പേരാണ് ഇരുവരെയും കാണാന്‍ ക്ഷേത്രത്തില്‍ എത്തിയത്. വിജയദശമിയോടനുബന്ധിച്ച് താരങ്ങളായ ജയസൂര്യ , ഋഷഭ് ഷെട്ടി എന്നിവരും ക്ഷേത്രത്തില്‍ എത്തിയിരുന്നു.


 

Suriya Jyothik at Kollur Mookambika Temple

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക