Latest News

ഒരു വാക്ക് പോലും സംസാരിക്കാന്‍ പറ്റാതെ ഇറങ്ങിയ വേദി; വാപ്പയുടെ ഓര്‍മ്മയില്‍ ഷൈയ്ന്‍ നിഗം

Malayalilife
 ഒരു വാക്ക് പോലും സംസാരിക്കാന്‍ പറ്റാതെ ഇറങ്ങിയ വേദി; വാപ്പയുടെ ഓര്‍മ്മയില്‍ ഷൈയ്ന്‍ നിഗം

ലയാളസിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നടനാണ് അബി. മിമിക്രി താരമായി സിനിമയിലേക്ക് എത്തിയ താരം എന്നാല്‍ പെട്ടെന്ന് സിനിമയില്‍ ശ്രദ്ധിക്കപ്പെടാതെ പോയി. പിന്നീട് മിക്രി കലാകരനും നടനുമായ അബി വാര്‍ത്തകളില്‍ നിറഞ്ഞത് മകന്റെ പേരോടെയാണ്. ഷൈന്‍ നിഗം സിനിമയിലേക്ക് എത്തിയതോടെയാണ് അബിയുടെ പേര് വീണ്ടും ചര്‍ച്ചകളില്‍ എത്തിയത്.  മികച്ച അഭിനയത്തിലൂടെ കുറഞ്ഞ നാളുകള്‍ കൊണ്ട് മുന്‍നിര യുവതാരമാകാന്‍ ഷെയിന് സാധിച്ചു. എന്നാല്‍ മകന്‍ വളര്‍ച്ചയുടെ പടവുകള്‍ കയറി തുടങ്ങിയതിന് പിന്നാലെ അബി അപ്രതീക്ഷിതമായി വിടപറയുകയായിരുന്നു. വാപ്പിച്ചിയുടെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിനുണ്ടായ വേദന പങ്കുവെച്ചിരിക്കുകയാണ് ഷെയിന്‍ നിഗം.

ഒരു അവാര്‍ഡ് നിശയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് ഷെയിന്‍ പങ്കുവെച്ചത്. വാപ്പിച്ചി ആദ്യമായും അവസാനമായും ഒരു വാക്കുപോലും സംസാരിക്കാന്‍ പറ്റാതെ ഇറങ്ങിയ വേദിയാണ് ഇതെന്നാണ് ഷെയിന്‍ പറയുന്നത്. 

ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. എന്നെ വിശ്വസിക്കുന്നതിന് നന്ദി വാപ്പിച്ചി. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജില്‍ കയറി, ഒരു വാക്ക് പോലും സംസാരിക്കാന്‍ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാന്‍ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി.- ഷെയിന്‍ കുറിച്ചു.


 

Read more topics: # shane nigam,# post about his father
shane nigam post about his father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക