വളരെ ചുരുങ്ങിയകാലംകൊണ്ട് മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച യുവനടനാണ് ഷെയ്ന്‍നിഗം. മലയാളസിനിമയില്‍ വിവാദങ്ങളുടെ ഒരു പരമ്പര തന്നെ തീര്‍ത്ത ഷെയിന്‍ നിഗം സിനിമയില്‍ അഭിനയത്തിന് പുറമേ മറ്റൊരു മേഖലയിലേക്കും ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ്. വിവാദങ്ങളെല്ലാം അവസാനിച്ചശേഷം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ഒന്ന് സ്വസ്ഥമായതിനു ശേഷം ആയിരിക്കും ഏറ്റവും വലിയ ആഗ്രഹം നടത്തുമെന്നാണ് താരം വെളിപ്പെടുത്തിയത്.
ഓണ്‍ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിന് ഇടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാദങ്ങള്‍ മൂലം മുടങ്ങിക്കിടക്കുന്ന വെയില്‍, ഖുര്‍ബാനി, ഉല്ലാസം തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം താന്‍ വലിയ ആഗ്രഹം പൂര്‍ത്തിയാക്കുമെന്നാണ് താരം വ്യക്തമാക്കിയത്. നിര്‍മ്മാണ മേഖലയിലേക്കാണ് ഷെയ്ന്‍ പുതിയ ചുവടുവയ്പ്പ് നടത്തുന്നത്.
മലയാളത്തില്‍ രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് താരം. താന്‍ നിര്‍മിക്കാന്‍ പോകുന്ന ചിത്രങ്ങളെ കുറിച്ച് വളരെ വ്യക്തമായ സൂചനകള്‍ ഷെയിന്‍ നല്‍കിയിട്ടുണ്ട്. നിരവധി വര്‍ഷമായി മലയാള സിനിമയില്‍ പ്രവര്‍ത്തി പരിചയം ഉള്ള രണ്ട് നവാഗതസംവിധായകന്‍ ഒരുക്കാന്‍ പോകുന്ന രണ്ടു ചിത്രങ്ങളായിരിക്കും ഷെയ്ന്‍ നിര്‍മ്മിക്കുക. സിംഗിള്‍സ്, സാറാമാണി കോട്ട എന്നീ രണ്ടു ചിത്രങ്ങളായിരിക്കും ഇത്.. വൈകാതെതന്നെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് ഷെയ്ന്‍ പറഞ്ഞു.
അഭിനയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മുഴുവന്‍ വിസ്മയിപ്പിച്ച ഈ യുവതാരം നിര്‍മ്മാണ മേഖലയിലേക്കും ചുവട് വയ്ക്കുമ്‌ബോള്‍ പ്രേക്ഷകര്‍ക്ക് ആ ചിത്രത്തില്‍ വളരെ വലിയ കൗതുകമാണ് ഉണ്ടാകുന്നത്. കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ യുവതാരനിരയില്‍ ഏറ്റവും ശ്രദ്ധേയനായ താരങ്ങളില്‍ ഒരാളായി മാറി ഷെയിന്‍ മാറിക്കഴിഞ്ഞു. ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക്, ഓള് തുടങ്ങിയ സിനിമകളിലെ പ്രകടനം മലയാളത്തിനു പുറമേ അന്യഭാഷാ പ്രേക്ഷകരും വേറെ ഇഷ്ടപ്പെട്ടതും അംഗീകരിച്ചതുമാണ്.
അതേസമയം കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണെന്ന് ഷെയ്ന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പ്രശ്‌നം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്തുള്ള ഷെയ്‌ന്റെ പ്രസ്താവന നിര്‍മ്മാതാക്കളെ ചൊടിപ്പിക്കുകയും കടുത്ത തീരുമാനങ്ങള്‍ നടനെതിരെ കൈക്കൊള്ളുമെന്നും സംഘടന പറഞ്ഞിരുന്നു. എന്നാല്‍ നിര്‍മാതാക്കളെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ മാപ്പു പറഞ്ഞ് ഷെയ്ന്‍ നിഗം രംഗത്തെത്തി. അതേസമയം വിവാദപ്രസ്താവനയിലൂടെ നിര്‍മ്മാതാക്കള്‍ വീണ്ടും ഷെയ്‌നെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളാന്‍ ഒരുങ്ങുകയാണ്. സിനിമകള്‍ക്ക് മുടക്കിയ തുക തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഈ മാസം 19 ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ പരസ്യ വിമര്‍ശനം നടത്തിയതാണ് കാര്യങ്ങള്‍ വീണ്ടും രൂക്ഷമാക്കിയത്. ഷെയ്ന്‍ നിഗത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ വിലക്ക് നീക്കാനുള്ള ഒത്ത് തീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും അമ്മയും ഫെഫ്കയും പിന്മാറുകയും ഷെയ്ന്‍ മാപ്പ് പറയാതെ സമവായത്തിനില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുകയും ചെയ്തിരുന്നു