Latest News

വലിയ പെരുന്നാളിന്റെ ട്രെയിലര്‍ പുറത്തുവിട്ടു ! മാസായി ഷെയിനിന്റെ ഡയലോഗ്

Malayalilife
വലിയ പെരുന്നാളിന്റെ ട്രെയിലര്‍ പുറത്തുവിട്ടു ! മാസായി ഷെയിനിന്റെ ഡയലോഗ്

ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രം വലിയ പെരുന്നാളിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ട്രെയിലറിന് ശബ്ദം നല്‍കിയത് വിനായകനാണ്. സിനിമ അവതരിപ്പിക്കുന്നത് അന്‍വര്‍ റഷീദ് ആണ്. ചിത്രത്തില്‍ ഡാന്‍സര്‍ ആയാണ് ഷെയ്ന്‍ എത്തുന്നത്.

'ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേ..'. ട്രെയിലറിലെ ഷെയ്നിന്റെ മാസ് ഡയലോഗ് ഇതോടെ ഹിറ്റായിരിക്കുകയാണ്.

നവാഗതനായ ഡിമല്‍ ഡെന്നിസും തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം  ഡിമല്‍ ആണ്  സംവിധാനം ചെയ്യുന്നത് . ചിത്രത്തില്‍ ഡാന്‍സര്‍ ആയാണ് ഷെയിന്‍ എത്തുന്നത്. ഷെയിനിനെ കൂടാതെ വിനായകന്‍, അതുല്‍ കുര്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അന്‍വര്‍ റഷീദ് ഷുഹൈബ്, മോനിഷ രാജീവ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. റെക്‌സ് വിജയനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.


 

Read more topics: # shane nigam,# valiya perunnal movie
shane nigam valiya perunnal movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES