നടന് ജയറാമിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥികളായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും. ന്യൂസിലാന്‍ഡ് എതിരെയുള്ള ഏകദിന മത്സരത്തിനാണ് സഞ്ജു ചെന്നൈയിലെത്തിയത്.ഇക്കൂടെ ജയറാമിന്റെ വീട്ടിലെക്കും സഞ്ജുവും ഭാര്യയും സന്ദര്‍ശനം നടത്തുകയയാരുന്നു. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ആഘോഷമാക്കുന്നത്.
നടന് ജയറാം സമൂഹമാധ്യമത്തിലാണ് സഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ''പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. സഞ്ജു, ചാരു.ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം''- ജയറാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജയറാം, ഭാര്യ പാര്‍വതി, മകള്‍ മാളവിക എന്നിവര്‍ക്കൊപ്പം സഞ്ജുവും ഭാര്യ ചാരുലതയും നില്ക്കുന്ന ചിത്രമാണ് ജയറാം ആരാധകര്‍ക്കായി പങ്കുവച്ചത്. ന്യൂസീലന്‍ഡ് എ ടീമിനെതിരായ മത്സരങ്ങള്‍ക്കായി ചെന്നൈയിലാണ് സഞ്ജു സാംസണ് ഇപ്പോഴുള്ളത്. ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു സാംസണ്.
നമ്മുടെ സ്വന്തം ജയറാമേട്ടനും, കുടംബത്തിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട്. കാളിദാസിനെ മിസ് ചെയ്തു, സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ മണിരത്നം ചിത്രം പൊന്നിയിന്‍ സെല്വന് ആണ് ജയറാമിന്റേതായി പുറത്തുവരാനിരിക്കുന്നത്. വന്താര നിര അണിനിരക്കുന്ന ചിത്രത്തില്‍ ജയറാമിന് പുറമേ മലയാള താരങ്ങളായ ബാബു ആന്റണി, റിയാസ് ഖാന് ഐശ്വര്യ ലക്ഷ്മി എന്നിവരും അഭിനയിച്ചിട്ടുണ്ട്.