വിഷു പൂജകള്‍ക്കായി നടതുറന്ന ശബരിമല സന്നിധാനത്ത് ജയറാമിനൊപ്പം എത്തി നടി പാര്‍വ്വതിയും താരദമ്പതികളായ ജയറാമും പാര്‍വതിയും തിങ്കളാഴ്ച ആണ് അയ്യപ്പദര്‍ശനം നടത്തിയത്. ജയറാം പതിവായി ശബരിമലയില്‍ എത്താറുണ്ടെങ്കിലും പാര്‍വതി ആദ്യമായാണ് ശബരിമല സന്നിധാനത്ത് എത്തുന്നത്.
ശബരിമല സന്നിധാനത്ത് കൂപ്പുകൈയുമായി പാര്‍വതിയും ജയറാമും. 'സ്വാമി ശരണം 'എന്ന ക്യാപ്ഷനോട് കൂടിയാണ് ജയറാം ശബരിമല ദര്‍ശനം നടത്തുന്ന ചിത്രം പോസ്റ്റ് ചെയ്തത്
താരം തനിച്ചും ചിലപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പവും എത്താറുണ്ട്്. മകന്‍ കാളിദാസിനൊപ്പവും താരം ശബരിമല ദര്‍ശനം നടത്താറുണ്ട്. കറുത്ത വസ്ത്രവും കഴുത്തില്‍ മാലയും അണിഞ്ഞാണ് പാര്‍വ്വതിയും ജയറാമും എത്തിയത്. വൈകിട്ട് ദീപാരാധന തൊഴാനായാണ് ഇരുവരും പൊന്നമ്പലമേട്ടില്‍ എത്തിയത്..
തമിഴ് നടന്‍ യോഗി ബാബുവും നടിയും നിര്‍മ്മാതാവുമായ മേനക സുരേഷും സന്നിധാനത്ത് വനിഷശ തമിഴ് നടന്‍ യോഗി ബാബുവും നടിയും നിര്‍മ്മാതാവുമായ മേനകയും സന്നിധാനത്ത് വിഷുക്കണി ദര്‍ശനത്തിന് എത്തിയിരുന്നു.
പാര്‍വതിക്ക് വയസ്സ് 53 ആയി. 1992 ല്‍ ജയറാമുമായി വിവാഹം നടന്നതില്പിന്നെ പാര്‍വതി അഭിനയജീവിതത്തില്‍ നിന്നും ഇടവേളയെടുത്തു.