വ്യത്യസ്ത ഫോട്ടോഷൂട്ടുകളും യാത്രാ വിശേഷങ്ങളുമായി എന്നും സോഷ്യല്‍ മീഡിയയില്‍ എത്താറുള്ള താരമാണ് റിമ കല്ലിങ്കല്‍. റിമയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ വര്‍ഷത്തെ അവസാന പൗര്‍ണമിയില്‍ പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് റിമ കുറിച്ചിരിക്കുന്നത്.ട്രൈബല്‍ വസ്ത്രങ്ങളിലാണ് നടിയെ കാണാനാകുന്നത്.
രവിവര്‍മ്മ ചിത്രങ്ങളുടെ രൂപകാന്തിയില്‍ ഈ വര്‍ഷത്തെ അവസാന പൂര്‍ണ ചന്ദ്രന് വിട പറയുന്ന റിമയാണ് ചിത്രങ്ങളില്‍ ഉള്ളത്. പച്ചനിറമുള്ള വസ്ത്രത്തില്‍ വ്യത്യസ്തമായ ആഭരണം അണിഞ്ഞ് ശില്പചാതുര്യമാര്‍ന്ന ചിത്രങ്ങളാണ് റിമ പങ്കുവച്ചത്. നിരവധഝി പേര്‍ ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.2002ലെ അവസാനത്തെ പൗര്‍ണമി ദിവസമാണ് ഈ ചിത്രങ്ങള്‍ ഒരുക്കിയതെന്ന് റിമ തന്നെ പറയുന്നു.
ഐശ്വര്യ അശോകനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.ക്രീയേറ്റീവ് ഡയറക്ടര്‍: കരോളിന്‍ ജോസഫ്.മേക്കപ്:പ്രിയ.
മോഡലിംഗിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന് മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് റിമ. അഭിനയത്തിന് പുറമേ നൃത്തരംഗത്തും റിമ സജീവമാണ്. ഭരതനാട്യം മോഹിനിയാട്ടം എന്നിവയ്ക്ക് പുറമേ കണ്ടംപററി ഡാന്‍സും റിമ അഭ്യസിച്ചിട്ടുണ്ട്. കൊച്ചിയില്‍ മാമാങ്കം എന്ന പേരിലുള്ള ഡാന്‍സ് സ്‌കൂളും റിമയ്ക്കുണ്ട് ഈ ബാനറില്‍ നിരവധി പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്
2009ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയായിരുന്നു റിമയുടെ സിനിമാ അരങ്ങേറ്റം. ആഷിഖ് അബു സംവിധാനം ചെയ്ത് 24 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് റിമ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ മടങ്ങിവരവിനൊരുങ്ങുകയാണ്മ റിമ. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഭാര്‍ഗവിീ നിലയം എന്ന ചിത്രത്തിന്റെ പുനരാവിഷ്‌കാരമാണ് നീലവെളിച്ചം.