Latest News

മൂന്നു വര്‍ഷത്തെ യാത്ര അവസാനിച്ചു; രേഖയുടെ അവസാനത്തെ ഷോര്‍ട് വെച്ചപ്പോള്‍ കരഞ്ഞുപോയി; ഗീതാഗോവിന്ദത്തിന് ക്ലൈമാക്സ്; കുറിപ്പുമായി അമൃതനായര്‍

Malayalilife
മൂന്നു വര്‍ഷത്തെ യാത്ര അവസാനിച്ചു; രേഖയുടെ അവസാനത്തെ ഷോര്‍ട് വെച്ചപ്പോള്‍ കരഞ്ഞുപോയി; ഗീതാഗോവിന്ദത്തിന് ക്ലൈമാക്സ്;  കുറിപ്പുമായി അമൃതനായര്‍

Rekha ?? ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം, അതുകൊണ്ട് തന്നെ എന്നെകൊണ്ട് ചെയ്യാന്‍ പറ്റുന്ന മാക്സിമം ഞാന്‍ രേഖ എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അതിനു ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് ഞങ്ങളുടെ director @karunakarangithesh സര്‍നോടാണ് ?? ഒപ്പം thank you @asianet. .കഴിഞ്ഞ 3 വര്‍ഷമായി രേഖ ആയി ഗീതാഗോവിന്ദം സീരിയലില്‍ വന്നിട്ട് ഇന്ന് ഇപ്പോള്‍ രേഖയുടെ അവസാനത്തെ ഷോര്‍ട് വെച്ചപ്പോള്‍ കരഞ്ഞുപോയി ?? നല്ലൊരു ഫാമിലി നല്ല സൗഹൃദങ്ങള്‍ ??എല്ലാവരെയും ഒരുപാട് മിസ്സ് ചെയും ?? രേഖയെ സ്നേഹിച്ച സപ്പോര്‍ട്ട് ചെയ്ത പ്രേഷകര്‍ക്കും ഒരുപാട് നന്ദി ??.. മണിക്കൂറുകള്‍ക്ക് മുമ്പ് സീരിയല്‍ നടി അമൃതാ നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. ഒപ്പം ഗീതാഗോവിന്ദം എന്ന ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയ്ക്ക് ക്ലൈമാക്സ് ആയതോടെയാണ് കണ്ണും ഹൃദയവും ഒരുപോലെ നിറയുന്ന വീഡിയോകളും ഫോട്ടോകളും പങ്കുവച്ചത്.

അതേസമയം, 700 എപ്പിസോഡുകളോളം പിന്നിട്ട ശേഷമാണ് ഗീതാഗോവിന്ദം സീരിയല്‍ അവസാനിക്കുന്നത്. വൈകിട്ട് ആറു മണി മുതല്‍ തുടങ്ങുന്ന സീരിയലുകളുടെ പ്രൈം ടൈമില്‍ പല തവണ മാറ്റങ്ങള്‍ വന്ന സീരിയലാണ് ഗീതാഗോവിന്ദം. ആറരയ്ക്കും ഏഴരയ്ക്കും ഒക്കെ സംപ്രേക്ഷണം ചെയ്തിട്ടുള്ള പരമ്പര ഒടുക്കം രാത്രി പത്തരയിലേക്കും എത്തിയിരുന്നു. റേറ്റിംഗില്‍ വന്ന വന്‍ ഇടിവാണ് പരമ്പരയുടെ സമയമാറ്റത്തിന് കാരണമായത്. പിന്നാലെയാണ് രാത്രി സംപ്രേക്ഷണവും നിര്‍ത്തിയതും ഉച്ചയ്ക്ക് രണ്ടു മണിയിലേക്കും സമയം മാറ്റിയത്. ഇതോടെ പരമ്പര അവസാനിപ്പിക്കുകയായിരുന്നു.

കഥ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടും അനാവശ്യ ഗര്‍ഭ കഥകളും ഗീതയുടെ ഡബിള്‍ റോളുമൊക്കെയാണ് പരമ്പരയുടെ റേറ്റിംഗ് ഇടിയാന്‍ കാരണമായത്. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.2വിലാണ് ഏറ്റവും ഒടുവിലായുള്ള റേറ്റിംഗ് എത്തിയത്. തുടക്കത്തില്‍ നല്ല സീരിയലായിരുന്നുവെങ്കിലും പിന്നീടുള്ള കഥാഗതിയില്‍ ആവശ്യമില്ലാത്ത മാറ്റങ്ങളും കൊണ്ടുവന്നപ്പോള്‍ കാണികള്‍ക്ക് ബോറടിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. പിന്നാലെയാണ് ഒരു തുമ്പും വാലുമില്ലാത്ത രീതിയില്‍ കഥകള്‍ പോയതോടെ കാണികള്‍ക്കും മടുപ്പായത്. ഇതോടെയാണ് പുതിയ സീരിയലിനു വേണ്ടി പരമ്പരയുടെ സമയം മാറ്റി ഉച്ച നേരത്തേക്ക് കൊണ്ടുവന്നത്. അതേസമയം, പരമ്പര ക്ലൈമാക്‌സ് എപ്പിസോഡുകളിലേക്ക് കടക്കുകയാണ്.

റേറ്റിംഗ് കുറഞ്ഞതോടെ ചാനലിന് വരുമാനവും കുറവാണ് ലഭിച്ചത്. ഇതോടെയാണ് പുതിയ സീരിയലിന് കളമൊരുങ്ങിയത്. ബിഗ്‌ബോസ് സംപ്രേക്ഷണം തുടങ്ങാനിരിക്കെ അതിനു മുമ്പ് ടൈം ഷെഡ്യൂള്‍ ചെയ്യുന്നതിന്റെ കൂടി ഭാഗമായാണ് ഈ മാറ്റം. 2023 ഫെബ്രുവരിയില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ പരമ്പരയാണ് ഗീതാഗോവിന്ദം. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ സാജന്‍ സൂര്യയും ഡോ. ബിന്നി സെബാസ്റ്റ്യനും ആണ് നായികാനായകന്മാരായി എത്തുന്നത്. സംപ്രേക്ഷണ കാലത്തുടനീളം മികച്ച രീതിയില്‍ മുന്നേറിയ പരമ്പരയെ ചൊല്ലി അനാവശ്യ വിവാദങ്ങളോ താരങ്ങളുടെ പിന്മാറ്റങ്ങളോ ഒന്നും തന്നെ അധികം സംഭവിച്ചിട്ടില്ല. നല്ലൊരു കൂട്ടായ്മയുടെ കൂടി സന്ദേശം നല്‍കുന്ന ഈ പരമ്പര മധ്യ വയസുകടന്ന ബിസിനസ്മാനായ ഗോവിന്ദ് ഗീതാഞ്ജലി എന്ന പെണ്‍കുട്ടിയെ പ്രണയിക്കുന്നതും തുടര്‍ന്നുള്ള അവരുടെ വിവാഹവും ജീവിതവും ഒക്കെയാണ് പരമ്പരയിലൂടെ പറഞ്ഞുവെക്കുന്നത്. അതേസമയം, ക്ലൈമാക്‌സ് എന്തായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

Geethagovindam climax

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES