Latest News

വളരെ പ്രിയപ്പെട്ടതെന്ന് കരുതി പലരേയും ചേര്‍ത്തുപിടിച്ചു; ഞാന്‍ ഇല്ലാത്ത സമയം എന്നെ പറ്റി മോശം പറയും; അറിഞ്ഞപ്പോള്‍ അങ്ങനെയുള്ള ബന്ധം ഉപേക്ഷിച്ചു; ആര്യയുമായി വീണ പിണക്കത്തിലാകാന്‍ കാരണം ഇതോ?

Malayalilife
വളരെ പ്രിയപ്പെട്ടതെന്ന് കരുതി പലരേയും ചേര്‍ത്തുപിടിച്ചു; ഞാന്‍ ഇല്ലാത്ത സമയം എന്നെ പറ്റി മോശം പറയും; അറിഞ്ഞപ്പോള്‍ അങ്ങനെയുള്ള ബന്ധം ഉപേക്ഷിച്ചു; ആര്യയുമായി വീണ പിണക്കത്തിലാകാന്‍ കാരണം ഇതോ?

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതിമായ മുഖമാണ് നടി വീണയുടേത്. സീരിയലില്‍ തിളങ്ങി പിന്നീട് സിനിമയിലും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ താരം ചെയ്തിട്ടുണ്ട്. ബിഗ് ബോസില്‍ എത്തിയതോടെ വീണയെ കുറച്ച് കൂടി ആളുകള്‍ അറിയാനും മനസ്സിലാക്കാനും തുടങ്ങിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ എത്തിയപ്പോള്‍ വീണയുടെ ഏറ്റവും നല്ല സൃഹത്തില്‍ ഒരാളായിരുന്നു ആര്യ. രണ്ട് പേരും ഒരേ മേഖലിയില്‍ നിന്ന് തന്നെ വരുന്നതുകൊണ്ട് തന്നെ പരസ്പരം നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ അതിലെ ടാസ്‌കും മറ്റും ഒക്കെ ചെയ്തിരുന്നതും ഒന്നിച്ചായിരുന്നു. ആ ഷോയിക്ക് ശേഷവും ആര്യയും വീണയും അവരുടെ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആര്യയുമായുള്ള ബന്ധം അവസാനിപ്പിച്ചു എന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ആര്യയുമായുള്ള സുഹൃത്ത് ബന്ധം ഇല്ലാതാകാനുള്ള കാരണം പറഞ്ഞിരിക്കുകയാണ് താരം.

വളരെ പ്രിയപ്പെട്ടതെന്ന് കരുതി താന്‍ പലരേയും ചേര്‍ത്ത് പിടിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ അസാന്നിധ്യത്തില്‍ അവരെല്ലാം തന്നെ പറ്റി മോശം പറഞ്ഞ് നടക്കുന്നുവെന്ന് മനസിലായപ്പോള്‍ ആ ബന്ധങ്ങള്‍ അവസാനിപ്പിച്ചുവെന്നുമാണ് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ നായര്‍ പറഞ്ഞത്. അച്ഛന്‍ മരിച്ച് കുറച്ച് നാളുകള്‍ക്കുശേഷം ഞാന്‍ വിദേശത്ത് പ്രോഗ്രാമിന് പോയപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സെല്‍ഫി കണ്ട് എനിക്ക് പരിചയമുള്ള വ്യക്തി തന്നെ എന്നെ വിമര്‍ശിച്ചിരുന്നു. അതിനുശേഷം എന്ത് ചെയ്യുമ്പോഴും കുറേക്കാലം ഞാന്‍ നാട്ടുകാരെ പേടിച്ചാണ് ചെയ്തിരുന്നത്. നമ്മുടെ കൂടെ നില്‍ക്കുന്നവര്‍ വരെ നമ്മളെ കുറിച്ച് പറഞ്ഞിരുന്നത് എന്താണെന്ന് വൈകിയെ നമ്മള്‍ അറിയു. അത് കേള്‍ക്കുമ്പോള്‍ നമ്മള്‍ ഞെട്ടും.

ഇത്രയും കാലം നമ്മുടെ കൂടെ നിന്നിട്ട് ഇവര്‍ ഇങ്ങനെയൊക്കെ പറഞ്ഞല്ലോയെന്ന് തോന്നും. നമുക്ക് ഒപ്പമുള്ളവര്‍ തന്നെ നമ്മളെ പറ്റി ഓരോന്ന് പറഞ്ഞ് നടക്കുമ്പോള്‍ നാട്ടുകാരെ നമുക്ക് കുറ്റപ്പെടുത്താന്‍ പറ്റുമോ?. എനിക്ക് കുറേ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പക്ഷെ നമ്മുടെ അഭാവത്തില്‍ അവര്‍ നമ്മളെ കുറിച്ച് മോശം പറയുന്ന സിറ്റുവേഷനുണ്ടായപ്പോള്‍ ആ സൗഹൃദങ്ങളില്‍ നിന്ന് ഞാന്‍ പിന്മാറി. അവരുമായി എനിക്ക് ദേഷ്യമില്ല. അവരെ കാണുമ്പോള്‍ ചിരിക്കാനും റെഡിയാണ്. പക്ഷെ അവരുമൊത്തുള്ള സൗഹൃദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യപ്പെടുന്നില്ല. അവര്‍ എന്നേ പറ്റി ഇങ്ങനയൊക്കെ പറഞ്ഞല്ലോയെന്ന വിഷമമുണ്ട്. പല സമയത്തും അവര്‍ക്ക് വേണ്ടി നിലകൊണ്ടിട്ടുള്ളയാളാണ് ഞാന്‍. എന്നിട്ടും ഞാന്‍ ഇല്ലാത്ത സമയങ്ങളില്‍ എന്നെ പറ്റി മോശമായി പലതും പറഞ്ഞു.

ഇതെല്ലാം ചെയ്തിട്ടും നമ്മളെ കാണുമ്പോള്‍ അവര്‍ ചിരിച്ചുകൊണ്ട് സ്വീകരിക്കുകയും ചെയ്യും. ഈ അനുഭവങ്ങളൊക്കെ കാരണം എന്റെ ഫ്രണ്ട്സ് സര്‍ക്കിള്‍ ചുരുങ്ങി വളരെ ചെറുതായി. പ്ലസ് ടു മുതല്‍ അലീന എന്നൊരു സുഹൃത്ത് എനിക്കുണ്ട്. അവള്‍ ഇപ്പോഴും എന്റെ കൂടെ സുഹൃത്തായുണ്ട്. സുഹൃത്തുക്കള്‍ മൂന്ന്, നാല് പേരെയുള്ളു. അതിന് മേലെ എന്നെ പറ്റി അറിയുന്നവര്‍ ആരും ഇല്ല. മഞ്ജു പത്രോസുമായി നല്ല സൗഹൃദമുണ്ട്. ഞങ്ങള്‍ എപ്പോഴും കാണുന്നവരല്ല. പക്ഷെ കാണുന്ന സമയത്ത് ഒരുപാട് സംസാരിക്കും എന്നാണ് വീണ നായര്‍ സൗഹൃദങ്ങള്‍ നല്‍കിയ തിരിച്ചടികളെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. വീഡിയോ വൈറലായതോടെ വീണ ഉപേക്ഷിച്ച സൗഹൃദങ്ങളില്‍ ആര്യയും ഉണ്ടെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. കാരണം ആര്യയുടെ വിവാഹനിശ്ചയ ചടങ്ങില്‍ വീണ പങ്കെടുത്തിരുന്നില്ല.

മാത്രമല്ല വീണയുടെ മുന്‍ ഭര്‍ത്താവ് ആര്‍ജെ അമന്‍ ആര്യയുടേയും സിബിന്റേയും ഉറ്റ ചങ്ങാതിയുമാണ്. ആര്യയുടെ വിവാഹനിശ്ചയ ചടങ്ങില്‍ അമന്‍ സജീവ സാന്നിധ്യമായി ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ഉണ്ടായിരുന്നതിനും വൈകുന്നേരം മുഴുവന്‍ നിങ്ങളുടെ സാന്നിധ്യം കൊണ്ട് നിങ്ങള്‍ അലങ്കരിച്ചതിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ മൂത്ത സഹോദരന്മാരാണ് ഏറ്റവും മികച്ചവര്‍. ഇത് ഒരു തുടക്കം മാത്രമാണ്. എന്നാണ് തങ്ങളുടെ എന്‍ഗേജ്മെന്റില്‍ പ?ങ്കെടുക്കാന്‍ എത്തിയ അമന് നന്ദി അറിയിച്ച് ആര്യ കുറിച്ചത്. അമന്റെ പുതിയ പങ്കാളിയുമായും ആര്യയ്ക്ക് അടുത്ത സൗഹൃദമുണ്ട്. ആര്യയുടെ സുഹൃത്ത് വലയത്തിലെ പ്രധാന അംഗമായിരുന്ന നടി ഷിബ്ല ഫറയും ആര്യയുമായുള്ള സൗഹൃദം അവസാനിപ്പിച്ചുവെന്ന തരത്തിലാണ് അടുത്തിടെ സംസാരിച്ചത്.

veena nair friendship relation arya badai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES