അടുത്തിടെയാണ് നടിയും ബിഗ് ബോസ് താരവുമായ വീണ നായര്‍ വിവാഹമോചിതയായത്. ആര്‍ജെയായ സ്വാതി സുരേഷാണ് വീണയുടെ മുന്‍ ഭര്‍ത്താവ്. ബിഗ് ബോസ് മലയാളത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. ഇതോടെ ബിഗ് ബോസ് ആണോ ഇരുവരുടേയും വേര്‍പിരിയലിന് കാരണമെന്ന നിലയില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ തങ്ങള്‍ക്കിടയില്‍ സംഭവിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് വീണ. വിവാഹമോചനത്തെക്കുറിച്ചും മുന്‍ ഭര്‍ത്താവിന്റെ ഇപ്പോഴത്തെ പങ്കാളിയെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് വീണ. അമാന്റെയും തന്റെയും ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടായപ്പോള്‍ കൃത്യമായി കൈകാര്യം ചെയ്യാതെ പോയതാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നാണ് വീണ പറയുന്നത്. അമാന് ചേര്‍ന്ന പങ്കാളി ഇപ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വന്നതെന്നും വീണ പറയുന്നുണ്ട്.
കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ഇനി പറയാന്‍ താത്പര്യമില്ലെങ്കിലും പറയുകയാണ്. നല്ല ജീവിതമായിരുന്നു അത്. സന്തോഷമായി നല്ല രീതിയില്‍ പോയ്‌ക്കൊണ്ടിരുന്നതാണ്. കണ്ണനില്‍ നിന്നും (മുന്‍ഭര്‍ത്താവ്) എനിക്ക് നല്ല അനുഭവങ്ങളേ ഉള്ളൂ. അതിനിടയ്ക്ക് ചില താളപ്പിഴകള്‍ വന്നു. അത് ശരിയായ രീതിയില്‍ ഞങ്ങള്‍ കൈകാര്യം ചെയ്തില്ല. എന്റെ ഭാഗത്തും അദ്ദേഹത്തിന്റെ ഭാഗത്തും തെറ്റുണ്ട്. അതുകൊണ്ട് ഇങ്ങനെ ആയിപ്പോയി. ഒരുപക്ഷേ എന്റെ അച്ഛനും അമ്മയും ഉണ്ടെങ്കില്‍ ഇങ്ങനെയാന്നും സംഭവിക്കില്ലായിരുന്നു. എനിക്കൊരു ചേട്ടനുണ്ട്, അദ്ദേഹം ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ, നിന്റെ തീരുമാനമാണ് നിന്റെ ജീവിതമെന്ന്'',
കണ്ണന്‍ ഇപ്പോള്‍ ഹാപ്പിയാണ്. അദ്ദേഹത്തിന്റെ പങ്കാളി നല്ലൊരു സ്ത്രീയാണ്. ചേരേണ്ടത് തന്നെയാണ് ചേര്‍ന്നിരിക്കുന്നത്. ഞാന്‍ ഒരുപാട് മാറി. അദ്ദേഹം നല്ല മനുഷ്യനാണ്, വൈരാഗ്യം മനസില്‍ സൂക്ഷിക്കുന്നയാളല്ല. അതുപോലെ എനിക്കും അദ്ദേഹത്തോട് വൈരാഗ്യമോ ദേഷ്യമോ ഇല്ല. എല്ലാവരും പറയുന്നതുപോലെ കുലസ്ത്രീ പരിവേഷം തന്നെയായിരുന്നു എനിക്ക്. കുലസ്ത്രീയായിരിക്കുന്നതൊന്നുമല്ല ജീവിതമെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. പഴയ ഞാന്‍ അല്ല ഇപ്പോഴെന്ന് എനിക്ക് തന്നെ അറിയാം. എന്തിനേയും അഭിമുഖീകരിക്കാന്‍ ഞാന്‍ നല്ല രീതിയില്‍ പഠിച്ചു. വിഷമം ഉണ്ടോയെന്ന് ചോദിച്ചാല്‍ മനുഷ്യരല്ലേ? ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചുള്ളപ്പോള്‍ കേട്ടിട്ടുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഇപ്പോഴും അദ്ദേഹത്തെ ഓര്‍മവരും. ഒരുപക്ഷേ ഈ സമയത്താണ് എന്റെ വിവാഹം നടക്കുന്നതെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു'', വീണ കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസ് വിവാഹമോചനത്തിന് കാരണമായിട്ടില്ലെന്ന് വീണ തറപ്പിച്ച് പറഞ്ഞു. കല്യാണത്തിനുശേഷം സിനിമയും സീരിയലും ഒന്നും വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ അങ്ങനെ ഞാന്‍ ചെയ്തില്ല. അത് വളരെ നല്ല കാര്യമായി എനിക്ക് ഇന്ന് തോന്നുന്നുണ്ട്. സ്വന്തം കാലില്‍ നില്‍ക്കുക എന്നതാണ് ഒരു പെണ്ണിന് വേണ്ടതെന്ന് ഞാന്‍ എനിക്ക് പരിചയമുള്ളവരോടെല്ലാം ഇപ്പോള്‍ പറയാറുണ്ട്. ചെറിയൊരു വരുമാന സ്രോതസ് എങ്കിലും സ്ത്രീകള്‍ക്ക് വേണം. ഇന്റിപെന്റന്റ് ആവണം. ഭര്‍ത്താവിനെ കളഞ്ഞിട്ടോ വേര്‍പിരിഞ്ഞിട്ടോ ഉള്ള ഇന്റിപെന്റസി അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. സാമ്പത്തികമായുള്ള ഇന്റിപെന്റന്‍സിയാണ്. ആയിരം രൂപയെങ്കിലും നമ്മുടെ കയ്യില്‍ വേണം. നമ്മള്‍ അത് സ്വന്തമായി ഉണ്ടാക്കണം. അതിനോളം വലിയ അച്ചീവ്‌മെന്റ് വേറെയൊന്നുമില്ല.
വിവാഹശേഷം കരിയര്‍ ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോള്‍ അതിന് സമ്മതിക്കാതിരുന്നത് കണ്ണന്‍ (മുന്‍ ഭര്‍ത്താവ് അമാന്‍) തന്നെയാണ്. അന്ന് പുള്ളി അങ്ങനെ പറഞ്ഞതുകൊണ്ടാണ് ഇന്ന് എനിക്ക് ഇവിടെ ഇങ്ങനെ ഇരുന്ന് സംസാരിക്കാന്‍ പറ്റുന്നത്. ഇന്റസ്ട്രി വിട്ടിരുന്നുവെങ്കില്‍ എന്റെ ലൈഫ് എങ്ങനെയായി പോയേനെയെന്ന് എനിക്ക് ചിന്തിക്കാന്‍ പറ്റുന്നില്ല. ഇന്റസ്ട്രി വിട്ടിരുന്നുവെങ്കില്‍ വീട്ടമ്മയായി ഒതുങ്ങിപ്പോയേനെ. പക്ഷെ അങ്ങനെ ഹാപ്പിയായി ജീവിക്കുന്നവരുമുണ്ട്. എന്റെ ചിറ്റയുടെ മക്കളെല്ലാം വീട്ടമ്മമാരായി ഹാപ്പിയായി ജീവിക്കുന്നവരാണ്. എന്നാല്‍ ഇനിയുള്ള തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ജോലി വേണം. ഒരു വീട്ടിലെ രണ്ട് പേര്‍ക്ക് വരുമാനമുള്ളത് വളരെ നല്ല കാര്യമാണ്. എമര്‍ജന്‍സി ഉണ്ടായാല്‍ എടുക്കാന്‍ ഒരു ആയിരം രൂപയെങ്കിലും നമ്മുടെ കയ്യില്‍ വേണം. നാളെ എന്താണ് സംഭവിക്കുകയെന്ന് പറയാന്‍ പറ്റില്ലല്ലോ.
വിവാഹം കഴിച്ചാലും ഡിവോഴ്‌സ് ആകണമെന്ന് കരുതി ആരും വിവാഹം കഴിക്കില്ലല്ലോ. പിന്നീട് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പലവിധ കാരണങ്ങള്‍ കൊണ്ടാകും. ഒരുപാട് ഇഷ്ടപ്പെട്ടൊരാള്‍ ഇനി ജീവിതത്തില്‍ വേണ്ടായെന്ന് വെക്കുമ്പോള്‍ മാനസീകമായി നമ്മള്‍ ഒരുപാട് വിഷമിക്കുമല്ലോ. ബി?ഗ് ബോസില്‍ കാണിച്ച് കൂട്ടിയതിന്റെ ബാക്കിയാണ് നീ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്. അതൊന്നും ഇപ്പോള്‍ എന്നെ ഏശുന്നില്ല. മാത്രമല്ല ബി?ഗ് ബോസ് കാരണമല്ല എന്റെ ലൈഫില്‍ പ്രശ്‌നങ്ങളുണ്ടായത്. അങ്ങനൊരു ധാരണ കേരളത്തിലെ ഭൂരിഭാ?ഗം ആളുകള്‍ക്കുമുണ്ട്. ബിഗ് ബോസ് അവളുടെ ലൈഫ് ഇല്ലാണ്ടാക്കി എന്നൊക്കെയാണ് പറയുന്നത്. ഞാന്‍ ബി?ഗ് ബോസില്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ എന്നെ വേണ്ടായെന്ന് വെക്കാന്‍ മാത്രം മോശക്കാരനല്ല അമ്പാടിയുടെ അച്ഛന്‍. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ വേറെ തന്നെയായിരുന്നു.
ബിഗ് ബോസില്‍ പറഞ്ഞ കാര്യങ്ങള്‍ പുള്ളി എന്നോട് ചോദിച്ചുവെന്ന് മാത്രം. അതായത് എന്തുകൊണ്ട് വിഷമമുണ്ടായിട്ട് പറഞ്ഞില്ലെന്ന് കണ്ണന്‍ ചോദിച്ചു. രണ്ട് രണ്ടര വര്‍ഷം ഞങ്ങള്‍ക്കിടയില്‍ ഒരുപാട് സംസാരവും വഴക്കുകളും ഉണ്ടായി. ശേഷമാണ് വേര്‍പിരിഞ്ഞതെന്നും വീണ പറഞ്ഞു.