Latest News

സന്തോഷം പകരുന്ന രസവും സുഖവുമുള്ള ഉടുപ്പിടൂ; ചുറ്റുമുള്ള  ലൈംഗികദാരിദ്ര്യം പിടിച്ച സമൂഹത്തെ ഓര്‍ക്കേണ്ടതില്ല; സ്ത്രീകള്‍ക്ക് ഉപദേശവുമായി നടി റിമ കല്ലിങ്കല്‍

Malayalilife
 സന്തോഷം പകരുന്ന രസവും സുഖവുമുള്ള ഉടുപ്പിടൂ; ചുറ്റുമുള്ള  ലൈംഗികദാരിദ്ര്യം പിടിച്ച സമൂഹത്തെ ഓര്‍ക്കേണ്ടതില്ല; സ്ത്രീകള്‍ക്ക് ഉപദേശവുമായി നടി റിമ കല്ലിങ്കല്‍

ണി റോസ് ബോബി ചെമ്മണൂര്‍ വിഷയം ആളിക്കത്തുകയാണ്. ഇപ്പോള്‍ നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ വ്യവസായി ബോബി ചെമ്മണൂര്‍ അറസ്റ്റിലാണ്. ഈ ഒരു സംഭവത്തിന് പിന്നാലെ സ്ത്രീകളുടെ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചചെയ്യപ്പെട്ടിരിക്കുകയാണ്. പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ കുറിപ്പ് പങ്കുവെച്ച് നടി റിമ കല്ലിങ്കലും രംഗത്തെത്തി.

തങ്ങള്‍ക്ക് ധരിക്കുമ്പോള്‍ രസവും സുഖവും തോന്നുന്ന ഉടുപ്പിടാമെന്നാണ് റിമ പറയുന്നത്. റിമ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ...  പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്. 

അതേസമയം, ബോബിക്കെതിരേ പരാതി നല്‍കിയതുസംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ തന്റെ വ്‌സത്രധാരണത്തെക്കുറിച്ച് പരാമര്‍ശിച്ച രാഹുല്‍ ഈശ്വറിനെതിരേ ഹണി റോസ് രംഗത്ത് വന്നു. രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചോളാം എന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്. 

രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായെന്നും അങ്ങനെയായിരുന്നെങ്കില്‍ തന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് രാഹുല്‍ പ്രത്യേക ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുമായിരുന്നുവെന്നും ഹണി റോസ് തന്റെ ഇന്‍സ്റ്റ?ഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

rima kallingal supports honey rose

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക