Latest News

റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍; നിരവധി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന പാര്‍ട്ടിയില്‍ മലയാളത്തിലെ ചില ഗായകരും പങ്കെടുത്തു; റിമയുടെ കരിയറിനെ ഇത്തരം പാര്‍ട്ടികള്‍ ബാധിച്ചു; ഗായിക സുചിത്രയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍; നിരവധി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന പാര്‍ട്ടിയില്‍ മലയാളത്തിലെ ചില ഗായകരും പങ്കെടുത്തു; റിമയുടെ കരിയറിനെ ഇത്തരം പാര്‍ട്ടികള്‍ ബാധിച്ചു; ഗായിക സുചിത്രയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍

റീമ കല്ലിങ്കലിനും ഭര്‍ത്താവ് ആഷിക്ക് അബുവിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. റിമ കല്ലിങ്കല്‍ നിരന്തരം വീട്ടില്‍ വച്ച് ലഹരി വിരുന്നുകള്‍ നടത്താറുണ്ടെന്നാണ് സുചിത്രയുടെ ആരോപണം. ഈ വിരുന്നുകളില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാവരും ലഹരി ഉപയോഗിക്കുന്നു എന്നും അവര്‍ പറയുന്നു. എസ് എസ് മ്യൂസിക് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുചിത്ര. അവര്‍ നടത്തുന്ന പാര്‍ട്ടികളില്‍ ഒരുപാട് പെണ്‍കുട്ടികളെ ലഹരി ഉപയോഗിപ്പിക്കുന്നുവെന്നും സുചിത്ര വെളിപ്പെടുത്തി.

റിമ കല്ലിങ്കലിന്റെ കരിയര്‍ തകരാനുള്ള പ്രധാന കാരണം അവര്‍ നടത്തിയ പാര്‍ട്ടികളാണെന്ന് സുചിത്ര പറയുന്നു. 'ഒരു പാര്‍ട്ടിയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് മുതിര്‍ന്നവരുടെ പാര്‍ട്ടി ആണെങ്കില്‍ പോലും. ഇത്തരം കാര്യങ്ങളില്‍ റിമയുടെ പങ്കിനെ കുറിച്ച് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും' അവര്‍ പറഞ്ഞു. ഈ പാര്‍ട്ടികളില്‍ പങ്കെടുത്ത നിരവധി മലയാള ഗായികമാര്‍ അവിടെ നടന്ന സംഭവങ്ങളെ കുറിച്ച് അസ്വസ്ഥതയോടെ തന്നോട് വന്ന് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കൊച്ചിയില്‍ മുന്‍പ് റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും അന്ന് അവരുടെ കാമുകനായിരുന്ന (ഇപ്പോഴത്തെ ഭര്‍ത്താവ്) ആഷിഖ് അബുവിനുമെതിരെയല്ലേ ?' എന്ന ചോദ്യവും സുചിത്ര ഉന്നയിച്ചു.

'റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍, എത്ര പെണ്‍കുട്ടികള്‍ ആണ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് അറിയാമോ? പെണ്‍കുട്ടികള്‍ മാത്രമല്ല പുരുഷന്മാരും പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ സ്വയം തീരുമാനിച്ചോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല' എന്നും സുചിത്ര പറഞ്ഞു.

അതെ സമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഷിഖ് അബു രംഗത്ത് വന്നിരുന്നത് ശ്രദ്ധേയമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിഷയങ്ങളില്‍ നേതൃത്വം മൗനം പാലിച്ചെന്നും, ഇത് കുറ്റകരമായ മൗനമാണെന്നുമുള്ള വിവരം വ്യക്തമാക്കിക്കൊണ്ട് ആഷിഖ്  ഫെഫ്കയില്‍ നിന്നും രാജി വയ്ക്കുകയും ചെയ്തു. ഫെഫ്ക കമ്മറ്റി പിരിച്ചു വിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഷിഖ് അബുവിന്റെ രാജി തമാശയായാണ് തോന്നിയത് എന്നായിരുന്നു ഫെഫ്കയുടെ മറുപടി.

 

Singer Suchitra accuses Rima Kallingal parties

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക