കാടിനുള്ളിലെ അരുവിയില്‍ ചങ്ങാടത്തില്‍ ഗ്രാമീണ സുന്ദരിയായ റിമാ കല്ലിങ്കല്‍; നാടന്‍ ലുക്കില്‍  പുതിയ ഫോട്ടോ ഷൂട്ടുമായി പ്രിയ താരം

Malayalilife
കാടിനുള്ളിലെ അരുവിയില്‍ ചങ്ങാടത്തില്‍ ഗ്രാമീണ സുന്ദരിയായ റിമാ കല്ലിങ്കല്‍; നാടന്‍ ലുക്കില്‍  പുതിയ ഫോട്ടോ ഷൂട്ടുമായി പ്രിയ താരം

ക്തമായ കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും ആരാധകരുടെ കയ്യടി നേടാറുള്ള താരമാണ് റിമ കല്ലിങ്കല്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് റിമയുടെ പുതിയ ഫോട്ടോഷൂട്ടാണ്. അവധിക്കാല യാത്രകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന നടിയാണ് റിമ കല്ലിങ്കല്‍.  

എന്നാലിപ്പോള്‍ നാടന്‍ ലുക്കിലാണ് ഇത്തവണ റിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുണ്ടും ബ്ലൗസും ധരിച്ച് വെള്ളം നോക്കി ചങ്ങാടത്തിലിരിക്കുന്ന ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

2019ല്‍ റിലീസ് ചെയ്ത വൈറസ് ആണ് റിമയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ആണ് ഇനി പുറത്തിറങ്ങാനുള്ള റിമ കല്ലിങ്കല്‍ ചിത്രം. ടൊവിനൊ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്‍, ഉമ കെ.പി., പൂജാ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

 

rima kallingal new photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES