മമ്മൂട്ടിയും കുടുംബ സദസുകള്‍ക്ക് പ്രിയങ്കരനായ രമേഷ് പിഷാരടിയും ഒന്നിക്കുന്ന ഗാന ഗന്ധര്‍വന്‍ 27ന് തിയറ്ററുകളില്‍ എത്തുകയാണ്. പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ കഥ പറയാന്‍ മമ്മൂക്കെയെ സമീപച്ചതും ചിത്രം പിറന്നതെങ്ങനെയെന്നും അടുത്തിടെ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലൂടെ പിഷാരടി വെളിപ്പെടുത്തുകയുണ്ടായി.
പഞ്ചവര്‍ണത്തത്തയിലൂടെ സംവിധായകനായി തുടക്കമിട്ട നാള്‍മുതല്‍ മലയാളസിനിമയിലെ വിസ്മയതാരം മമ്മുക്കയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് വലിയ മോഹമായിരുന്നെന്നും അതിന്റെ ഭാഗമായി ഏറെ ശ്രമിച്ചുവെന്നും പിഷാരടി പറയുന്നു. അങ്ങനെ കിട്ടിയ സൗഭാഗ്യമാണിത്. മമ്മുക്കയ്ക്ക് പറ്റിയ കഥ കിട്ടിയപ്പോള്‍ ഒന്ന് നേരില്‍ക്കാണാന്‍ പറ്റുമോ എന്ന് വിളിച്ചുചോദിച്ചു.നാളെ കോഴിക്കോട്ടേക്കൊരു കാര്‍ യാത്രയുണ്ട്. വന്നാല്‍ ഇടപ്പള്ളിയില്‍വെച്ച് കാറില്‍ കയറാം, വന്നകാര്യം പറഞ്ഞ് കൊടുങ്ങല്ലൂരില്‍ ഇറങ്ങാം. നിന്റെ വണ്ടി എന്റെ വണ്ടിയുടെ പിറകെവരട്ടെ അദ്ദേഹം പറഞ്ഞു. പിറ്റേന്ന് രാവിലെ പറഞ്ഞതുപോലെ ഇടപ്പള്ളിയില്‍വെച്ച് ഞാന്‍ മമ്മുക്കയുടെ കാറില്‍ക്കയറി. കുറച്ചുദൂരം യാത്രപോയപ്പോള്‍എന്താ കാര്യം മമ്മുക്കയുടെ ചോദ്യം.
ഒരു കഥ പറയാന്‍ വന്നതാ
കഥയോ, കഥ കേള്‍ക്കാന്‍ ഞാനെന്താ കുഞ്ഞുവാവയാ
മമ്മുക്കയുടെ മറുപടികേട്ട് എന്റെ കാറ്റുപോയി. കഥ ഒഴികെ മറ്റു പലകാര്യങ്ങളും പറഞ്ഞ് ഞങ്ങള്‍ കൊടുങ്ങല്ലൂരിലെത്തി.
തന്റെ വണ്ടി തിരിച്ചുപോകാന്‍ പറ. നമുക്ക് കോഴിക്കോടുവരെ പോകാം. മമ്മുക്ക പറഞ്ഞു. അങ്ങനെ ആ യാത്ര കോഴിക്കോട്ടേക്ക് നീണ്ടു. കോഴിക്കോട് എത്താറായപ്പോള്‍ മമ്മുക്ക ചോദിച്ചു.
'എന്താ, കഥ പറ...?
നാലുവരി മാത്രമുള്ള ചിത്രത്തിന്റെ മൂലകഥ ഞാന്‍ പറഞ്ഞു. ഇത് ഇഷ്ടമായാല്‍ തിരക്കഥയെഴുതി ഞാന്‍ വരാം...മമ്മുക്കയ്ക്ക് കഥ ഇഷ്ടമായി. ഞങ്ങള്‍ പലവട്ടം ചര്‍ച്ചചെയ്ത് കഥ വികസിപ്പിച്ചെഴുതി. അങ്ങനെയാണ് ഈ പ്രോജക്ട് തുടങ്ങുന്നതെന്നും പിഷാരടി പറയുന്നു.