ട്രൗസറിട്ട് മാസ് ലുക്ക് ബിച്ച് സൈഡില്‍ നിന്നുള്ള തലൈവരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; കോവളം ബിച്ചില്‍ നിന്നുള്ള ചിത്രങ്ങളെന്നുള്ള പേരില്‍ പ്രചരിക്കുന്നത് 'എ.ഐ തലൈവര്‍'

Malayalilife
ട്രൗസറിട്ട് മാസ് ലുക്ക് ബിച്ച് സൈഡില്‍ നിന്നുള്ള തലൈവരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; കോവളം ബിച്ചില്‍ നിന്നുള്ള ചിത്രങ്ങളെന്നുള്ള പേരില്‍ പ്രചരിക്കുന്നത് 'എ.ഐ തലൈവര്‍'

രജനീകാന്തിനെ നായകനാക്കി ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ചിത്രത്തിലെ, രജനീകാന്തിന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. പൂജ ചടങ്ങിന്റെ ചിത്രങ്ങളും വൈറലാണ്.ഇതിനിടെ രജനികാന്തിന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന താരത്തിന്റെ ചില ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഷോര്‍ട്സ് ഇട്ട് ബീച്ചിലൂടെ നടക്കുന്ന രജനിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. രജനിക്കൊപ്പം ഒരുപാട് ആളുകളും ഷോര്‍ട്സ് ഇട്ട് നില്‍ക്കുന്നതായും ചിത്രങ്ങളിലുണ്ട്. എന്നാല്‍ ഈ ചിത്രങ്ങള്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.കോവളം ബീച്ചില്‍ നിന്നുള്ള രജനീകാന്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെന്ന പേരില്‍ ആണ് പ്രചരിക്കുന്നത്.

പൊലീസുകാരന്റെ വേഷത്തിലാകും ചിത്രത്തില്‍ രജനി പ്രത്യക്ഷപ്പെടുക. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ദുഷാര വിജയന്‍, റിതിക സിങ് എന്നിവരാകും ചിത്രത്തിലെ മറ്റ് താരങ്ങള്‍.32 വര്‍ഷത്തിന് ശേഷമാണ് രജനികാന്തിനൊപ്പം അഭിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്. 1991ലാണ് രജനികാന്തും അമിതാഭ് ബച്ചനും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

സിനിമയുടെ ചിത്രീകരണത്തിനായി പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തു ണ്ടാകും. വെള്ളായണി കാര്‍ഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് തലൈവര്‍ 170ന്റെ കേരളത്തിലുള്ള ചിത്രീകരണം. തമിഴിലെ പ്രശസ്ത നിര്‍മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം.

Read more topics: # രജനീകാന്ത്‌
rajinikanth ai images viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES