Latest News

രജനീകാന്ത് പറഞ്ഞ മാറ്റം ആ സിനിമയില്‍ വരുത്തിയിരുന്നെങ്കില്‍ അജിത്ത് ചിത്രം ജി പരാജയപ്പെടില്ലായിരുന്നു; ചിത്രത്തില്‍ അഭിനയിക്കാന്‍ രജനീകാന്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നതായും സംവിധായകന്‍ ലിംഗുസാമി

Malayalilife
രജനീകാന്ത് പറഞ്ഞ മാറ്റം ആ സിനിമയില്‍ വരുത്തിയിരുന്നെങ്കില്‍ അജിത്ത് ചിത്രം ജി പരാജയപ്പെടില്ലായിരുന്നു; ചിത്രത്തില്‍ അഭിനയിക്കാന്‍ രജനീകാന്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നതായും സംവിധായകന്‍ ലിംഗുസാമി

ജിത്-തൃഷ താരജോഡികള്‍ അഭിനയിച്ച് 2005ല്‍ പുറത്തിറങ്ങിയ  ചിത്രമായിരുന്നു'ജി'. സംവിധായകന്‍ വിക്രമന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ലിംഗുസാമി ആയിരുന്നു സംവിധായകന്‍. 2001ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് റണ്‍, സണ്ടക്കോഴി, പയ്യ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതോടെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം അദ്ദേഹം നേടുകയും ചെയ്തു. 

സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങള്‍ക്കും ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയും വന്‍ കളക്ഷനും ലഭിച്ചതോടെ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഉയര്‍ന്നു.എന്നാല്‍  2005ല്‍ പുറത്തിറങ്ങിയ തന്റെ അജിത്തിനെ നായകനാക്കി എടുത്ത ചിത്രം 'ജി' പരാജയമായി. ഇതിന് കാരണം അ്‌ദ്ദേഹം  വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പറഞ്ഞ മാറ്റം വരുത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ സിനിമ പരാജയപ്പെടുമായിരുന്നില്ല.

2002ല്‍ ലിംഗുസാമി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായ റണ്ണിന്റെ റിലീസിന് ശേഷം രജനികാന്ത് നേരിട്ട് വിളിച്ച് സംവിധായകനെ അഭിനന്ദിച്ചു. സിനിമയിലെ മിക്ക സീനുകളും വിവരിച്ചായിരുന്നു സൂപ്പര്‍സ്റ്റാറിന്റെ അഭിനന്ദനം. പിന്നാലെ അടുത്ത പ്രോജക്ടിനെ കുറിച്ച് രജനീകാന്ത് ചോദിച്ചു. തുടര്‍ന്ന് 'ജി'യുടെ കഥയെ കുറിച്ച് ലിംഗുസാമി രജനീകാന്തിനോട് സംസാരിച്ചു. കഥ കേട്ടപ്പോള്‍ തനിക്ക് ഈ സിനിമയില്‍ അഭിനയിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹം രജനീകാന്ത് പങ്കുവച്ചു. 

എന്നാല്‍ സിനിമയിലെ നായകന്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണെന്നും, രജനീകാന്തിന് ഈ വേഷം അനുയോജ്യമായിരിക്കില്ലെന്നുമാണ് സംവിധായകന്‍ മറുപടി നല്‍കിയത്. എങ്കില്‍ കഥ കോളേജില്‍ നിന്നും മാറ്റിക്കൂടെ എന്നാണ് രജനികാന്ത് ചോദിച്ചത്. എന്നാല്‍ നോ എന്ന മറുപടിയാണ് സംവിധായകന്‍ നല്‍കിയത്. പിന്നീട് അജിത്തിനെ നായകനും തൃഷയെ നായികയുമാക്കിയെടുത്ത ജി എന്ന സിനിമ പരാജയപ്പെടുകയായിരുന്നു. 2005ലാണ് ചിത്രം പുറത്തിറങ്ങിയത്.

linguswamy about rajanikanth AND AJITH MOVIE JI

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES